ക്യൂന്‍സ്‌ലാന്‍ഡ് പ്രീമിയര്‍ ഉറക്കത്തിലാണ്! സ്റ്റേറ്റിലെ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ് നില്‍ക്കുന്നതിനെതിരെ ഫെഡറല്‍ ക്യാബിനറ്റ് മിനിസ്റ്റര്‍; വാക്‌സിനെതിരെ ഉറഞ്ഞുതുള്ളി പാലാസൂകും, ചീഫ് ഹെല്‍ത്ത് ഓഫീസറും ആത്മവിശ്വാസം തകര്‍ത്തു

ക്യൂന്‍സ്‌ലാന്‍ഡ് പ്രീമിയര്‍ ഉറക്കത്തിലാണ്! സ്റ്റേറ്റിലെ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ് നില്‍ക്കുന്നതിനെതിരെ ഫെഡറല്‍ ക്യാബിനറ്റ് മിനിസ്റ്റര്‍; വാക്‌സിനെതിരെ ഉറഞ്ഞുതുള്ളി പാലാസൂകും, ചീഫ് ഹെല്‍ത്ത് ഓഫീസറും ആത്മവിശ്വാസം തകര്‍ത്തു

ക്യൂന്‍സ്‌ലാന്‍ഡില്‍ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ് നില്‍ക്കുമ്പോള്‍ പ്രീമിയര്‍ അന്നാസ്താഷ്യ പാലാസൂക് ഉറക്കത്തിലാണെന്ന വിമര്‍ശനവുമായി ഫെഡറല്‍ ക്യാബിനറ്റ് മിനിസ്റ്റര്‍. വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ പ്രീമിയര്‍ ഉറക്കത്തിലാണെന്ന ആരോപണവുമായാണ് മാരാനോവാ ഇലക്ടറേറ്റില്‍ നിന്നുള്ള ഡേവിഡ് ലിറ്റില്‍പ്രൗഡ് രംഗത്തെത്തിയിരിക്കുന്നത്.


വാക്‌സിനേഷന്‍ പദ്ധതി കൈകാര്യം ചെയ്ത രീതിയിലൂടെ ജനങ്ങളുടെ ജീവനാണ് പ്രീമിയര്‍ ത്യാഗം ചെയ്തതെന്ന് സൗത്ത് വെസ്റ്റ് ക്യൂന്‍സ്‌ലാന്‍ഡില്‍ നിന്നുള്ള മണ്ഡലത്തെ പ്രതിനിധി കൂടിയായ മന്ത്രി ആരോപിച്ചു. 'അവരും, അവരുടെ ചീഫ് ഹെല്‍ത്ത് ഓഫീസറും ചേര്‍ന്ന് ഏതാനും മാസം മുന്‍പ് തന്നെ ആസ്ട്രാസെനെക വാക്‌സിനെതിരെ ഭീതി വിതച്ച് വാക്‌സിന് മേലുള്ള ആത്മവിശ്വാസം തകര്‍ത്തു. ഏറ്റവും ഒടുവില്‍ വാക്‌സിനെടുത്ത സര്‍ക്കാര്‍ അധികൃതരും ഇവരാണ്', ലിറ്റില്‍പ്രൗഡ് വിമര്‍ശിച്ചു.

ക്യൂന്‍സ്‌ലാന്‍ഡ് പോലുള്ള സ്‌റ്റേറ്റുകളിലെ ജനങ്ങളാണ് ഇതോടെ അപകടം നേരിടുന്നത്. ഓസ്‌ട്രേലിയയിലെ 16ന് മുകളില്‍ പ്രായമുള്ള 80 ശതമാനത്തിലേറെ ജനങ്ങളാണ് ഇപ്പോള്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിരിക്കുന്നത്. എന്നാല്‍ ഈ കണക്കുകള്‍ സ്റ്റേറ്റ് അടിസ്ഥാനത്തില്‍ മാറ്റം വരും.

ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ക്യൂന്‍സ്‌ലാന്‍ഡില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ നേടിയത് 79.06 ശതമാനം പേരാണ്. എന്‍എസ്ഡബ്യുവില്‍ ഇത് 93.8 ആണ്. 66.3 ശതമാനം പേര്‍ മാത്രമാണ് ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്, എന്‍എസ്ഡബ്യുവില്‍ ഇത് 89.4 ശതമാനത്തിലാണ്.

കോവിഡ് കേസുകളെ നിയന്ത്രിക്കാന്‍ അതിര്‍ത്തി അടച്ചിട്ടിരിക്കുന്ന ക്യൂന്‍സ്‌ലാന്‍ഡ്, വെസ്‌റ്റേണ്‍ ഓസ്്‌ട്രേലിയ പോലുള്ള സ്‌റ്റേറ്റുകള്‍ വാക്‌സിനേഷനുമായി മുന്നോട്ട് പോകുകയും, അതിര്‍ത്തികള്‍ തുറക്കാനും തയ്യാറാകണമെന്ന് ലിറ്റില്‍പ്രൗഡ് ആവശ്യപ്പെട്ടു.
Other News in this category



4malayalees Recommends