മെല്‍ബണില്‍ വീണ്ടും വാക്‌സിന്‍ വിരുദ്ധ പ്രതിഷേധം; വാക്‌സിന്‍ നിബന്ധനയ്ക്ക് പുറമെ മഹാമാരി നിയമങ്ങള്‍ക്കും എതിരെ ആയിരങ്ങള്‍ തെരുവിലിറങ്ങി; ഡാന്‍ ആന്‍ഡ്രൂസിനെ പുറത്താക്കണമെന്നും ആവശ്യം

മെല്‍ബണില്‍ വീണ്ടും വാക്‌സിന്‍ വിരുദ്ധ പ്രതിഷേധം; വാക്‌സിന്‍ നിബന്ധനയ്ക്ക് പുറമെ മഹാമാരി നിയമങ്ങള്‍ക്കും എതിരെ ആയിരങ്ങള്‍ തെരുവിലിറങ്ങി; ഡാന്‍ ആന്‍ഡ്രൂസിനെ പുറത്താക്കണമെന്നും ആവശ്യം

വാക്‌സിന്‍ നിബന്ധനയ്ക്കും, സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ മഹാമാരി നിയമങ്ങള്‍ക്കും എതിരെ മെല്‍ബണില്‍ ആയിരക്കണക്കിന് പേരുടെ പ്രതിഷേധ റാലി. വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന നടപടികള്‍ക്കും, നിര്‍ദ്ദേശിക്കപ്പെട്ട മഹാമാരി ബില്ലും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വാക്‌സിന്‍ വിരുദ്ധ പ്രതിഷേധക്കാരുടെ റാലി സ്റ്റേറ്റ് ലൈബ്രറിയില്‍ നിന്ന് ആരംഭിച്ചത്.


ഓസ്‌ട്രേലിയ 80 ശതമാനം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നിരക്ക് നേടിയ ഘട്ടത്തിലാണ് പ്രതിഷേധങ്ങള്‍. ബുര്‍കെ സ്ട്രീറ്റ് വഴി പാര്‍ലമെന്റ് ഹൗസിലേക്കാണ് സംഘം മാര്‍ച്ച് ചെയ്തത്. വിക്ടോറിയയെ സ്വതന്ത്രമാക്കണമെന്നും, ഡാന്‍ ആന്‍ഡ്രൂസിനെ പുറത്താക്കണമെന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി.

വാക്‌സിന്‍ വിരുദ്ധ ചിഹ്നങ്ങള്‍ ഉയര്‍ത്തി, മഹാമാരിയുടെ പേരില്‍ സ്റ്റേറ്റിന് അടിയന്തര അധികാരങ്ങള്‍ വരുന്നതിന് എതിരെയും പ്രതിഷേധം ഉയര്‍ന്നു. ഡിസംബറില്‍ മഹാമാരി സംബന്ധിച്ച അധികാരങ്ങള്‍ അവസാനിക്കുമ്പോള്‍ പുതിയ നിയമനിര്‍മ്മാണം നടത്താനാണ് വിക്ടോറിയയുടെ നീക്കം.

ഈ ബില്‍ നിയമമായി മാറിയാല്‍ പ്രീമിയറിന് സ്റ്റേറ്റില്‍ ഒരു കേസ് പോലുമില്ലെങ്കിലും മഹാമാരി പ്രഖ്യാപിക്കാനും, ഹെല്‍ത്ത് മന്ത്രിക്ക് പൊതുജനാരോഗ്യ ഉത്തരവുകള്‍ ഇറക്കാനും അധികാരം നല്‍കും. റാലി നടക്കുന്ന ഘട്ടത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

മെല്‍ബണില്‍ നേരത്തെ നടന്ന വാക്‌സിന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറിയിരുന്നു. ആദ്യ ഘട്ടത്തില്‍ വാക്‌സിനേഷന്‍ പദ്ധതി വിക്ടോറിയയില്‍ മെല്ലെപ്പോക്കിലായിരുന്നു. ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചത് ഈയിടയ്ക്ക് മാത്രമാണ്.
Other News in this category



4malayalees Recommends