ന്യൂ സൗത്ത് വെയില്‍സിലെ 12ാംക്ലാസ് വിദ്യാര്‍ത്ഥികള്‍ എച്ച് എസ് സി പരീക്ഷയ്ക്ക് എത്തുമ്പോള്‍ മാസ്‌ക് ധരിക്കണം ; കോവിഡ് പ്രതിസന്ധിയില്‍ നിബന്ധനകള്‍ പാലിക്കാതെ പറ്റില്ലെന്ന് പ്രീമിയര്‍

ന്യൂ സൗത്ത് വെയില്‍സിലെ 12ാംക്ലാസ് വിദ്യാര്‍ത്ഥികള്‍ എച്ച് എസ് സി പരീക്ഷയ്ക്ക് എത്തുമ്പോള്‍ മാസ്‌ക് ധരിക്കണം ; കോവിഡ് പ്രതിസന്ധിയില്‍ നിബന്ധനകള്‍ പാലിക്കാതെ പറ്റില്ലെന്ന് പ്രീമിയര്‍
ന്യൂ സൗത്ത് വെയില്‍സില്‍ എച്ച്എസ് സി പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. 12ാംതരം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ഷയ്ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ ന്യൂസൗത്ത് വെയില്‍സ് എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി നിര്‍ദ്ദേശം നല്‍കി. നിയമം ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് പ്രീമിയര്‍ ഡൊമിനിക് പെരേട്ടെറ്റ് വ്യക്തമാക്കി.

വാക്‌സിന്‍ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണെങ്കിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ശക്തമാക്കേണ്ടത് അനിവാര്യമാണ്. മാസങ്ങളായി കുട്ടികളുടെ സമ്മര്‍ദ്ദം മനസിലാക്കാവുന്നതാണ്. ഇത്രയും വെല്ലുവിളികള്‍ കുട്ടികള്‍ക്ക് ഏറ്റെടുക്കേണ്ടിവന്നതില്‍ വേദനയുണ്ടെന്നും എന്നാല്‍ കോവിഡ് പ്രതിസന്ധി അവസാനിക്കും വരെ പ്രതിരോധവുമായി മുന്നോട്ട് പോകണമെന്നും പ്രീമിയര്‍ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിക്കുന്നു.

കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കുന്നത് വെല്ലുവിളിയാണെന്ന് കിങ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ടോണി ജോര്‍ജ് പറയുന്നു. പരീക്ഷയുടെ സമ്മര്‍ദ്ദത്തിനിടെ മാസ്‌ക് ധരിക്കുന്നത് ഓക്‌സിജന്‍ ലഭ്യത കുറയ്ക്കുമെന്നും അവരുടെ ശ്വസന ക്രിയ ശരിയാകാതെ ബുദ്ധിമുട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ ശ്രദ്ധമാറിപ്പോകും. കൃത്യമായ ശ്വസന ക്രിയ നടന്നാല്‍ മാത്രമേ ഓക്‌സിജന്‍ ബ്രെയ്‌നിലേക്കെത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കൂവെന്നും എന്നാല്‍ ഈ കാലഘട്ടം എല്ലാ അര്‍ത്ഥത്തിലും പരീക്ഷണം നിറഞ്ഞതാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട പരീക്ഷയ്ക്ക് പിന്നാലെ മാസ്‌കു വയ്ക്കലും തങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് വിദ്യാര്‍ത്ഥികളും പറയുന്നത്.

Other News in this category



4malayalees Recommends