12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാക്‌സിന്‍ ലഭിക്കാന്‍ അടുത്ത വര്‍ഷം വരെ കാത്തിരിക്കണം ; ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വിതരണം ഇന്ന് മുതല്‍

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാക്‌സിന്‍ ലഭിക്കാന്‍ അടുത്ത വര്‍ഷം വരെ കാത്തിരിക്കണം ; ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വിതരണം ഇന്ന് മുതല്‍
കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ഇന്ന് മുതല്‍ രാജ്യത്ത് വിതരണം ചെയ്തു തുടങ്ങും. വിക്ടോറിയയിലും ന്യൂ സൗത്ത് വെയില്‍സിലും നേരത്തെ തന്നെ ബൂസ്റ്റര്‍ ഡോസ് പ്രോഗ്രാം ആരംഭിച്ചു. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അടുത്ത വര്‍ഷം മാത്രമേ വാക്‌സിനേഷന്‍ ഉണ്ടാകൂ.രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ ആറു മാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത്.

ആസ്ട്ര സെനെക, മോഡേണ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കും ബൂസ്റ്റര്‍ ഡോസായി ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കാം. മിക്‌സിങ് മാച്ചിങ് വാക്‌സിനേഷന്‍ നേരത്തെ തന്നെ ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതിരോധ ശേഷി കുറവുള്ള 173000 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന് എത്രയും പെട്ടെന്ന് തന്നെ നല്‍കും. ആറു മാസം പൂര്‍ത്തിയായവര്‍ക്ക് പ്രതിരോധ ശേഷി കുറയാനിടയുണ്ട്. അതിനാലാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടിവരുന്നത്. രണ്ട് ഡോസ് എടുത്തവര്‍ക്ക് പ്രതിരോധ ശേഷി കൈവന്നിട്ടുണ്ടെന്നും കോവിഡ് ബാധിച്ചാലും ആശുപത്രി സേവനം ആവശ്യമായി വരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അഞ്ചു വയസ്സിനും 11 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.

സ്റ്റാഫുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നത് വാക്‌സിനേഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends