സൂചി കുത്തി, വാക്‌സിന്‍ കുത്തിവെച്ചില്ല; 15-കാരനെ വാക്‌സിന്‍ കുത്തിവെയ്ക്കുന്നതായി അഭിനയിച്ച വാക്‌സിന്‍ വിരുദ്ധ നഴ്‌സിനെതിരെ കുറ്റം ചുമത്തി; നഴ്‌സ് പിടിയിലായത് ക്ലിനിക്കിലെ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെ

സൂചി കുത്തി, വാക്‌സിന്‍ കുത്തിവെച്ചില്ല; 15-കാരനെ വാക്‌സിന്‍ കുത്തിവെയ്ക്കുന്നതായി അഭിനയിച്ച വാക്‌സിന്‍ വിരുദ്ധ നഴ്‌സിനെതിരെ കുറ്റം ചുമത്തി; നഴ്‌സ് പിടിയിലായത് ക്ലിനിക്കിലെ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെ

വാക്‌സിന്‍ വിരുദ്ധയായ നഴ്‌സ് കോവിഡ്-19 വാക്‌സിന്‍ കുത്തിവെയ്ക്കുന്നതായി അഭിനയിച്ചതിന് കോടതിയും, കേസും നേരിടുന്നു. ഇവര്‍ക്കെതിരെ തട്ടിപ്പ് കുറ്റം ചുമത്തിയതോടെയാണ് നഴ്‌സ് കോടതിയ്ക്ക് മുന്നിലെത്തിയത്. 15-കാരന്റെ കൈയില്‍ സൂചി കുത്തിയെങ്കിലും നഴ്‌സ് വാക്‌സിന്‍ കുത്തിവെയ്ക്കാതിരിക്കുകയാണ് ചെയ്തത്. 51-കാരി ക്രിസ്റ്റിന ഹാര്‍ട്ട്മാന്‍സ് ബെന്‍സിന്റെ പ്രവൃത്തിയില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് കുരുക്കിലായത്.


പെര്‍ത്തിലെ ക്ലിനിക്കിലാണ് സംഭവം. നവംബര്‍ 2ന് ഹാര്‍ട്ട്മാന്‍സ് ക്ലിനിക്കില്‍ ജോലിക്കെത്തിയ ശേഷം 25 പേര്‍ തന്നോട് അടച്ചിട്ട വാതിലിന് അപ്പുറം വാക്‌സിനെടുക്കാന്‍ ആവശ്യപ്പെട്ടെന്ന് നഴ്‌സ് അവകാശപ്പെട്ടതായി പെര്‍ത്ത് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഇതില്‍ സംശയം തോന്നിയതോടെ രജിസ്‌റ്റേഡ് നഴ്‌സ് വാക്‌സിന്‍ കുത്തിവെയ്ക്കുന്നത് കാണാന്‍ മുറിയില്‍ നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിച്ചു.

ഡോക്ടരുടെ കാഴ്ച മറക്കാന്‍ ശ്രമിച്ച നഴ്‌സ് വാക്‌സിന്‍ ഡോസ് ഉള്ള സിറിഞ്ച് മെഡിക്കല്‍ മാലിന്യത്തിലേക്ക് വലിച്ചെറിയുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ഇഞ്ചക്ഷനുമായി ബന്ധപ്പെട്ട് രേഖകളില്‍ കൃത്രിമം കാണിച്ചതോടെ ഇവരോട് പുറത്താക്കുകയും, പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

20 മിനിറ്റിന് ശേഷം ഹാര്‍ട്ട്മാന്‍സ് ബെന്‍സ് ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കൗമാരക്കാരന്റെ പിതാവ് ക്ലിനിക്കില്‍ എത്തുകയും മകന് വാക്‌സിന്റെ സൈഡ് ഇഫക്ട് നേരിട്ടതായംു അവകാശപ്പെട്ടു. നഴ്‌സ് ഡ്യൂട്ടിയിലുള്ള സമയത്താണ് ആളുകള്‍ ഇവരെ തിരഞ്ഞ് എത്തിയതെന്നതിനാല്‍ സംഭവത്തില്‍ ഗൂഢാലോചന ഉള്ളതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് വാദിച്ചെങ്കിലും കര്‍ശന ഉപാധികളോടെ നഴ്‌സിന് ജാമ്യം നല്‍കി. രജിസ്‌റ്റേഡ് നഴ്‌സായും, കോവിഡ് വാക്‌സിന്‍ നല്‍കുന്ന അഡ്മിനിസ്റ്ററുമായും പ്രവര്‍ത്തിക്കുന്നതിനും, രോഗികളെ ബന്ധപ്പെടുന്നതിനും വിലക്കുണ്ട്. വാക്‌സിനുമായി ബന്ധപ്പെട്ട് ദുഷ്പ്രചരണങ്ങള്‍ നടത്തുന്ന ഗ്രൂപ്പുമായി ഇവര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
Other News in this category



4malayalees Recommends