വിക്ടോറിയയില്‍ ക്രിസ്മസിന് കോവിഡ് വിലക്കുകള്‍ തിരിച്ചെത്തുമെന്ന് മുന്നറിയിപ്പ്; ആഘോഷ സീസണ്‍ 'സൂപ്പര്‍ സ്‌പ്രെഡര്‍' പരിപാടിയായി മാറുമെന്ന് ആശങ്ക; ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കും?

വിക്ടോറിയയില്‍ ക്രിസ്മസിന് കോവിഡ് വിലക്കുകള്‍ തിരിച്ചെത്തുമെന്ന് മുന്നറിയിപ്പ്; ആഘോഷ സീസണ്‍ 'സൂപ്പര്‍ സ്‌പ്രെഡര്‍' പരിപാടിയായി മാറുമെന്ന് ആശങ്ക; ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കും?

ക്രിസ്മസ് ദിനം രണ്ട് വര്‍ഷം മുന്‍പ് വരെ ആഘോഷങ്ങളുടെ, സന്തോഷത്തിന്റെ, ഒത്തുചേരലിന്റെ ദിനമായിരുന്നു. എന്നാല്‍ കോവിഡ് എന്ന മഹാമാരി വന്നെത്തിയത് മുതല്‍ ലോകത്തിലെ സകല ആഘോഷങ്ങളുടെയും മുഖച്ഛായ തന്നെ മാറി. ക്രിസ്മസ് ആഘോഷങ്ങള്‍ കോവിഡ് പടര്‍ത്തുന്ന സീസണായി മാറുമെന്ന ആശങ്കകള്‍ക്കിടെ മറ്റൊരു ഡിസംബര്‍ കൂടി അരികിലെത്തുകയാണ്. ഈ ഘട്ടത്തില്‍ വിക്ടോറിയയില്‍ കോവിഡ്-19 വിലക്കുകള്‍ തിരിച്ചെത്തിക്കണമെന്നാണ് പ്രമുഖ എപ്പിഡെമോളജിസ്റ്റിന്റെ ഉപദേശം.


ക്രിസ്മസിലേക്ക് മുന്നേറുമ്പോള്‍ വിക്ടോറിയയില്‍ കേസുകള്‍ ഉയരുന്നത് തുടര്‍ന്നാല്‍ വിലക്കുകളില്‍ ഇളവ് നല്‍കുന്നത് നിര്‍ത്തിവെയ്ക്കണമെന്നാണ് പ്രൊഫസര്‍ ടോണി ബ്ലേക്കെലി ആരോഗ്യ അധികൃതരോട് ഉപദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്ക്ഡൗണാണ് മെല്‍ബണ്‍ നേരിട്ടത്. മഹാമാരി ആരംഭിച്ചതിന് ശേഷം 262 ദിവസങ്ങള്‍ സ്‌റ്റേറ്റ് അടച്ചിട്ടിരുന്നു.

എന്നാല്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നാല്‍ വിലക്കുകള്‍ തിരിച്ചെത്തിക്കണമെന്നാണ് പ്രൊഫ. ബ്ലേക്കെലിയുടെ നിലപാട്. ഹോട്ട്‌സ്‌പോട്ട് മേഖലകളുടെ നിരീക്ഷണവും, ടാര്‍ജറ്റ് ടെസ്റ്റിംഗും, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതും ഉള്‍പ്പെടെ നടപടികള്‍ തിരിച്ചെത്തണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

'ഈ കണക്കുകള്‍ വീണ്ടും ഉയരുകയും, ഡിസംബര്‍ ആദ്യമോ, നവംബര്‍ അവസാനമോ 1500ലേക്ക് ഉയരുകയും ചെയ്താല്‍ ഇളവുകളില്‍ ബ്രേക്ക് ചവിട്ടണം', പ്രൊഫസര്‍ പറഞ്ഞു. ക്രിസ്മസിലേക്ക് ദിവസേന 2500, 3000 കേസുകളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. ക്രിസ്മസ് ഒരു സൂപ്പര്‍ സ്‌പ്രെഡര്‍ പരിപാടിയായി പരിണമിച്ചേക്കാം, അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അതേസമയം വീണ്ടുമൊരു സുദീര്‍ഘ ലോക്ക്ഡൗണിന് പകരം ഏതാനും ആഴ്ച നീളുന്ന നിയന്ത്രണങ്ങള്‍ മതിയാകുമെന്ന് പ്രൊഫസര്‍ ബ്ലേക്കെലി കൂട്ടിച്ചേര്‍ത്തു. ബര്‍ണെറ്റ് യൂണിവേഴ്‌സിറ്റിയുടെ മോഡലിംഗ് ഒന്നുകില്‍ കേസ് കൂടും, അല്ലെങ്കില്‍ കുറയും എന്ന നിലയിലാണ്.
Other News in this category



4malayalees Recommends