വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയാക്കിയാല്‍ കൂടുതല്‍ ഇളവുകള്‍ ; ക്യൂന്‍സ്ലാന്‍ഡില്‍ പുതിയ പ്രഖ്യാപനവുമായി പ്രീമിയര്‍ ; ഇളവുകളെ കുറിച്ചറിയാം

വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയാക്കിയാല്‍ കൂടുതല്‍ ഇളവുകള്‍ ; ക്യൂന്‍സ്ലാന്‍ഡില്‍ പുതിയ പ്രഖ്യാപനവുമായി പ്രീമിയര്‍ ; ഇളവുകളെ കുറിച്ചറിയാം
ക്യൂന്‍സ്ലാന്‍ഡില്‍ കോവിഡ് വാക്‌സിനേഷന്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാണ്. വാക്‌സിനേഷന്‍ 80 ശതമാനത്തിലെത്തിയാല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് പ്രീമിയര്‍ വ്യക്തമാക്കി കഴിഞ്ഞു.ആശുപത്രിയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്നത്. ബിസിനസ് ഉള്‍പ്പെടെ മേഖലകളില്‍ ഇളവുകള്‍ നല്‍കും.

ഡിസംബര്‍ 17 ഓടെ വാക്‌സിനേഷന്‍ ടാര്‍ഗെറ്റ് പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രീമിയര്‍ അന്നാസ്റ്റ്യാഷ പാലഷ്ചൂക്ക് പറഞ്ഞു. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ആശുപത്രിയില്‍ പ്രവേശനം അനുവദിക്കില്ല. മുതിര്‍ന്നവര്‍ക്കുള്ള കെയറിങ് സെന്ററുകളിലും ഡിസെബിലിറ്റി കെയര്‍ സെന്ററുകളിലും വാക്‌സിന്‍ സ്വീകരിക്കാത്തവരെ അനുവദിക്കില്ല. ജീവന്‍ നഷ്ടമാകുമെന്ന ഗുരുതര സാഹചര്യത്തില്‍ മാത്രമാകും വാക്‌സിന്‍ സ്വീകരിക്കാത്തവരെ ആശുപത്രിയില്‍ അനുവദിക്കൂ. ഇങ്ങനെ 80 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ ഇളവിനൊപ്പം തന്നെ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകും.

അതിര്‍ത്തികള്‍ തുറക്കുകയും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തതോടെ നിരവധി കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങള്‍ ഇങ്ങനെ യാത്രയ്ക്കിറങ്ങുമ്പോള്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തണമെന്നും പ്രീമിയര്‍ പറഞ്ഞു.

ക്യൂന്‍സ്ലാന്‍ഡിനെ സുരക്ഷിതമായി നിലനിര്‍ത്താന്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും പ്രീമിയര്‍ ആഹ്വാനം ചെയ്തു.

മാസ്‌ക് ധരിക്കുന്നതില്‍ ഇളവുകള്‍ നല്‍കും. 16 വയസ്സിന് മുകളില്‍ 79.6 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 67.4 ശതമാനം രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.


Other News in this category



4malayalees Recommends