വാക്‌സിനെടുത്ത് കോടീശ്വരിയായി ; വാക്‌സിന്‍ എടുത്ത 25 കാരി നേടിയത് ഒരു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ; തെരഞ്ഞെടുക്കപ്പെട്ടത് 2.74 മില്യണ്‍ വാക്‌സിനെടുത്ത ഓസ്‌ട്രേലിയക്കാരില്‍ നിന്ന്

വാക്‌സിനെടുത്ത് കോടീശ്വരിയായി ; വാക്‌സിന്‍ എടുത്ത 25 കാരി നേടിയത് ഒരു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ; തെരഞ്ഞെടുക്കപ്പെട്ടത് 2.74 മില്യണ്‍ വാക്‌സിനെടുത്ത ഓസ്‌ട്രേലിയക്കാരില്‍ നിന്ന്
വാക്‌സിന്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പല രാജ്യങ്ങളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. വാക്‌സിനെതിരെ ക്യാമ്പയ്‌നിങ്ങ് ശക്തമായപ്പോഴാണ് തിരിച്ച് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കായി വലിയ സമ്മാനം ഒരുക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴിതാ വാക്‌സിന്‍ സ്വീകരിച്ച് ഓസ്‌ട്രേലിയയില്‍ 24 കാരി നേടിയത് അഞ്ചു കോടി നാല്‍പ്പത്തി ഒമ്പത് ലക്ഷം രൂപയാണ്. ജോവന്ന സൂവെന്ന ഭാഗ്യവതിയാണ് വാക്‌സിന്‍ സ്വീകരിച്ച് ഭാഗ്യം കടാക്ഷിച്ചത്.

സ്യൂവിന് ഈ ആഴ്ച അവസാനം ഒരു മില്യണ്‍ ഡോളര്‍ കൈയ്യില്‍കിട്ടും. 2.75 മില്യണ്‍ ഓസ്‌ട്രേലിയക്കാരില്‍ നിന്നാണ് ഈ ഭാഗ്യവതിയെ തെരഞ്ഞെടുത്തത്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കുള്ള ഉയര്‍ന്ന സമ്മാന തുകയാണിത്. ഒക്ടോബറിലാണ് കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ സ്വീകരിക്കാനായി ഇത്രയും വലിയ സമ്മാന തുക ഓഫര്‍ ചെയ്തത്.

ഇത്രയും വലിയ സമ്മാനം തനിക്ക് ലഭിച്ചത് വിശ്വസിക്കാനാകുന്നില്ലെന്ന് സൂ വ്യക്തമാക്കി. ജോലി തിരക്കായതിനാല്‍ തന്നെ സമ്മാന വിവരം അറിയിക്കാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ പോലും എടുത്തിരുന്നില്ല. പിന്നീട് ഫ്രീയായപ്പോള്‍ തിരിച്ചുവിളിക്കുകയായിരുന്നു. ഒരു മില്യണ്‍ ഡോളര്‍ ലഭിച്ചെന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്നും ഇവര്‍ പറയുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഫുഡ് കഴിച്ച് ആഘോഷിച്ച സൂ തന്റെ കുടുംബത്തെ ചൈനയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹത്തിലാണ്. ന്യൂഇയറില്‍ ഇവിടെ ആഘോഷിക്കാമെന്ന സന്തോഷത്തിലുമാണിവര്‍. അര്‍ഹിക്കുന്നവര്‍ക്ക് സഹായം നല്‍കുമെന്നും കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാന്‍ പണം ചെലവാക്കുമെന്നും 24 കാരി പറയുന്നു

Other News in this category



4malayalees Recommends