ന്യൂ സൗത്ത് വെയില്‍സില്‍ പറന്നിറങ്ങുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ മുതല്‍ കോവിഡ് ക്വാറന്റൈന്‍ വേണ്ട; സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ അനിവാര്യം; 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇളവുമായി എന്‍എസ്ഡബ്യു

ന്യൂ സൗത്ത് വെയില്‍സില്‍ പറന്നിറങ്ങുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ മുതല്‍ കോവിഡ് ക്വാറന്റൈന്‍ വേണ്ട; സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ അനിവാര്യം; 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇളവുമായി എന്‍എസ്ഡബ്യു

എന്‍എസ്ഡബ്യുവില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ ശേഷം എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ക്വാറന്റൈന്‍ ആവശ്യമായി വരില്ല. ഡിസംബര്‍ മുതല്‍ എന്‍എസ്ഡബ്യുവില്‍ വിമാനയാത്ര ചെയ്ത് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ക്വാറന്റൈന്‍ ഒഴിവായി കിട്ടുന്നത്.


ഡിസംബര്‍ 6നാണ് പൈലറ്റ് സ്‌കീമില്‍ ആദ്യ വിമാനം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുമായി എത്തുന്നത്. 18 മാസക്കാലമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ അതിര്‍ത്തി അടച്ചിരിക്കുകയായിരുന്നു ഓസ്‌ട്രേലിയ. മഹാമാരിക്ക് മുന്‍പുള്ള അവസ്ഥയിലേക്ക് ആദ്യമായി കടക്കുന്ന സ്റ്റേറ്റാണ് എന്‍എസ്ഡബ്യു.

എന്‍എസ്ഡബ്യുവും, പുറത്തുള്ള ലോകവുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പങ്കുവഹിക്കുന്നത് അന്താകാഷ്ട്ര വിദ്യാഭ്യാസമാണെന്ന് പ്രീമിയര്‍ ഡൊമനിക് പെറോടെറ്റ് പറഞ്ഞു. ഇത് അണ്‍ലോക്കിംഗിലെ സുപ്രധാന നാഴികക്കല്ലാണ്. സുപ്രധാന സമൂഹത്തെ തിരികെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണ്. അവര്‍ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യുക മാത്രമല്ല, നമ്മുടെ സംസ്‌കാരത്തിലും അവര്‍ സംഭാവനകള്‍ നല്‍കുന്നു, പ്രീമിയര്‍ കൂട്ടിച്ചേര്‍ത്തു.

മഹാമാരിക്ക് മുന്‍പ് 290,000-ഓളം വിദ്യാര്‍ത്ഥികളാണ് എന്‍എസ്ഡബ്യുവില്‍ പഠിച്ചിരുന്നത്. 95,000 ഫുള്‍ടൈം ജോലികള്‍ക്ക് ഇതാണ് പിന്തുണ നല്‍കുന്നത്.
Other News in this category



4malayalees Recommends