വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നു; 1115 പുതിയ ഇന്‍ഫെക്ഷനുകള്‍; ആശുപത്രിയിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവ്; വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന സൂചന

വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നു; 1115 പുതിയ ഇന്‍ഫെക്ഷനുകള്‍; ആശുപത്രിയിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവ്; വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന സൂചന

വിക്ടോറിയയില്‍ പുതിയതായി 1115 പുതിയ കോവിഡ്-19 കേസുകളും, ഒന്‍പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സ്‌റ്റേറ്റിലെ കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍ക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടാന്‍ ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. സൈറ്റില്‍ ജോലി ചെയ്യാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.


ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെള്ളിയാഴ്ച റിപ്പോര്‍ട്ട് കൂടി വന്നതോടെ ആകെ ആക്ടീവ് കേസുകള്‍ 16,098 എത്തി. 426 പേരാണ് ആശുപത്രിയിലുള്ളത്. 82 പേര്‍ അത്യാഹിതവിഭാഗത്തിലാണ്. 50 പേര്‍ വെന്റിലേറ്ററിലാണ്.

ശരാശരി ആശുപത്രി പ്രവേശനങ്ങള്‍ താഴ്ന്നിട്ടുണ്ട്. വിക്ടോറിയയില്‍ 93 ശതമാനം പേര്‍ക്കാണ് ഇപ്പോള്‍ ചുരുങ്ങിയത് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിരിക്കുന്നത്. 86 ശതമാനം പേര്‍ക്ക് ഡബിള്‍ ഡോസ് വാക്‌സിനും ലഭിച്ചു.

സ്‌റ്റേറ്റില്‍ 90 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ഭൂരിഭാഗം വിലക്കുകളും ഒഴിവാക്കും. നവംബര്‍ 24ന് ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ.

ഇതിനിടെയാണ് വിവാദമായ കണ്‍സ്ട്രക്ഷന്‍ മേഖലയിലെ വാക്‌സിന്‍ നിബന്ധന നവംബര്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.
Other News in this category



4malayalees Recommends