ഓസ്‌ട്രേലിയയുടെ കോവിഡ് 'മധുവിധു' അധികം നീളില്ല; സിംഗപ്പൂരിന്റെ അനുഭവം ചൂണ്ടിക്കാണിച്ച് വിദഗ്ധര്‍; കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കാത്തതില്‍ അധികം ആശ്വാസം വേണ്ടെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയയുടെ കോവിഡ് 'മധുവിധു' അധികം നീളില്ല; സിംഗപ്പൂരിന്റെ അനുഭവം ചൂണ്ടിക്കാണിച്ച് വിദഗ്ധര്‍; കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കാത്തതില്‍ അധികം ആശ്വാസം വേണ്ടെന്ന് മുന്നറിയിപ്പ്

ഒരു മാസത്തോളമായി എന്‍എസ്ഡബ്യു ലോക്ക്ഡൗണില്‍ നിന്നും പുറത്തുവന്നിട്ട്. ഏതാനും ആഴ്ചകളായി വിക്ടോറിയയും ഈ വഴി പിന്തുടര്‍ന്നിട്ട്. എന്നാല്‍ പ്രവചിച്ചത് പോലെ കോവിഡ്-19 കേസുകള്‍ ഇരു സ്‌റ്റേറ്റിലും കുതിച്ചുയര്‍ന്നിട്ടില്ല.


രണ്ട് സ്‌റ്റേറ്റുകളിലും കേസുകള്‍ മെല്ലെപ്പോക്കിലുമാണ്. എന്നാല്‍ ഓസ്‌ട്രേലിയയുടെ കോവിഡ് കേസ് 'മധുവിധു' അധികം നീളില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സിംഗപ്പൂരിന്റെ അനുഭവമാണ് ഇതിന് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

കേസുകള്‍ വീണ്ടും കുതിച്ചുയരാന്‍ തുടങ്ങുന്നത് എപ്പോഴാണെന്ന ചോദ്യം മാത്രമാണ് ബാക്കിയെന്ന് എപ്പിഡെമോളജിസ്റ്റുകള്‍ കരുതുന്നു. ശനിയാഴ്ച 1221 പുതിയ കോവിഡ് കേസുകളാണ് വിക്ടോറിയ റിപ്പോര്‍ട്ട് ചെയ്തത്. നാല് മരണങ്ങളും ഇവിടെ രേഖപ്പെടുത്തി. എന്‍എസ്ഡബ്യുവില്‍ 250 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഒരു മാസം മുന്‍പ് പ്രതിദിനം 2000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്താണ് വിക്ടോറിയയില്‍ ഈ വിധം കേസുകളായി കുറഞ്ഞത്. എന്നാല്‍ കോവിഡിനൊപ്പം ജീവിക്കാനുള്ള സ്ട്രാറ്റജി പ്രഖ്യാപിച്ച ശേഷം വിക്ടോറിയയേക്കാള്‍ ഒരു മില്ല്യണ്‍ ആളുകള്‍ കുറവുള്ള സിംഗപ്പൂരില്‍ കേസുകള്‍ കുതിച്ചുയരുകയാണ്.

ആഗസ്റ്റിലാണ് രാജ്യം ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ മൂവായിരത്തോളം കേസുകളാണ് അവിടെ പ്രതിദിനം രേഖപ്പെടുത്തുന്നത്. മൂന്നില്‍ രണ്ട് ജനസംഖ്യയുടെ ഡബിള്‍ വാക്‌സിനേഷന്‍ നേടിയവരാണ്.
Other News in this category



4malayalees Recommends