വാക്‌സിന്‍ നാഴികക്കല്ല് നാളെ താണ്ടും; അതിര്‍ത്തികള്‍ തുറക്കാന്‍ സുപ്രധാന നേട്ടവുമായി ക്യൂന്‍സ്‌ലാന്‍ഡ്; 70 ശതമാനം വാക്‌സിനേഷന്‍ നേടിയാല്‍ ബോര്‍ഡര്‍ പാസ് സിസ്റ്റം പ്രാബല്യത്തില്‍; വിമാനം പിടിക്കാന്‍ സമയമായി

വാക്‌സിന്‍ നാഴികക്കല്ല് നാളെ താണ്ടും; അതിര്‍ത്തികള്‍ തുറക്കാന്‍ സുപ്രധാന നേട്ടവുമായി ക്യൂന്‍സ്‌ലാന്‍ഡ്; 70 ശതമാനം വാക്‌സിനേഷന്‍ നേടിയാല്‍ ബോര്‍ഡര്‍ പാസ് സിസ്റ്റം പ്രാബല്യത്തില്‍; വിമാനം പിടിക്കാന്‍ സമയമായി

വാക്‌സിനേഷനില്‍ സുപ്രധാന നാഴികക്കല്ല് താണ്ടാന്‍ ഒരുങ്ങി ക്യൂന്‍സ്‌ലാന്‍ഡ്. 70 ശതമാനം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഞായറാഴ്ച പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച ഉച്ച തിരിഞ്ഞ് 69.39 ശതമാനം ജനങ്ങള്‍ ഡബിള്‍ ഡോസ് വാക്‌സിനെടുത്തിട്ടുണ്ട്.


ഈ നേട്ടം കൈവരിച്ചാല്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നുള്ളവര്‍ക്കും ഇന്റര്‍സ്‌റ്റേറ്റ് യാത്ര വഴി ക്യൂന്‍സ്‌ലാന്‍ഡില്‍ എത്താം. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയിരിക്കണമെന്നതിന് പുറമെ എത്തിച്ചേരുന്നതിന് 72 മണിക്കൂര്‍ മുന്‍പെടുത്ത നെഗറ്റീവ് ടെസ്റ്റ് ഫലവും കാണിക്കണം. 14 ദിവസത്തെ ഹോം ക്വാറന്റൈനാണ് ഇവര്‍ പൂര്‍ത്തിയാക്കേണ്ടത്.

70 ശതമാനം വാക്‌സിനേഷന്‍ നേടി 24 മണിക്കൂറിനകം ബോര്‍ഡര്‍ പാസ് സിസ്റ്റം പ്രാബല്യത്തില്‍ വരുമെന്ന് ഹെല്‍ത്ത് മന്ത്രി വെറ്റ് ഡി'ആത്ത് പറഞ്ഞു. ഈ ഘട്ടത്തില്‍ ആളുകള്‍ക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം, ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം നേടിയവര്‍ ഈ വിവരങ്ങള്‍ ബോര്‍ഡര്‍ പാസ് സിസ്റ്റത്തില്‍ രേഖപ്പെടുത്തണം, അവര്‍ വ്യക്തമാക്കി.

സിസ്റ്റം ലംഘിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും മന്ത്രി മറന്നില്ല. പിസിആര്‍ ടെസ്റ്റ് ഫലങ്ങളാണ് യാത്രക്കായി ആവശ്യമുള്ളത്. 80 ശതമാനം വാക്‌സിനേഷന്‍ നേടുന്നത് വരെ ഇന്റര്‍‌സ്റ്റേറ്റ് ഡ്രൈവിംഗ് അനുവദിക്കില്ല. ഡിസംബര്‍ 17ന് ഡബിള്‍ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം എത്തുമെന്നാണ് പ്രതീക്ഷ.

90 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ നിബന്ധനയും റദ്ദാക്കും. നെഗറ്റീവ് കോവിഡ് ടെസ്റ്റ് മാത്രമാണ് ഇവര്‍ക്ക് ആവശ്യമായി വരിക.
Other News in this category



4malayalees Recommends