ഏഴു വര്‍ഷം മുമ്പ് കാണാതായ വില്യം ടിറെലിനെ കുറിച്ചുള്ള സൂചന ; കുട്ടിയുടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകലില്‍ ഇതുവരെ കിട്ടാത്ത തെളിവുകള്‍ പൊലീസിന് ; മൂന്നു സ്ഥലങ്ങളെ കേന്ദ്രീകരിച്ച് മൃതദേഹ അവശിഷ്ടങ്ങള്‍ക്കായി തെരച്ചില്‍

ഏഴു വര്‍ഷം മുമ്പ് കാണാതായ വില്യം ടിറെലിനെ കുറിച്ചുള്ള സൂചന ; കുട്ടിയുടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകലില്‍ ഇതുവരെ കിട്ടാത്ത തെളിവുകള്‍ പൊലീസിന് ; മൂന്നു സ്ഥലങ്ങളെ കേന്ദ്രീകരിച്ച് മൃതദേഹ അവശിഷ്ടങ്ങള്‍ക്കായി തെരച്ചില്‍
ഏഴു വര്‍ഷം മുമ്പ് കാണാതായ വില്യം ടിറെലിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. കെന്‍ഡലിലെ മുത്തശ്ശിയുടെ വീട്ടില്‍ വച്ചാണ് കുട്ടിയെ കാണാതായത്. സ്‌പൈഡര്‍മാര്‍ സ്യൂട്ട് ധരിച്ച് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ 2014 സെപ്തംബര്‍ 12നാണ് കുഞ്ഞിനെ കാണാതായത്.

Police on a road

ചില തെളിവുകള്‍ ലഭിച്ച അടിസ്ഥാനത്തില്‍ നൂറോളം ഓഫീസേഴ്‌സിനെ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ തെരച്ചില്‍. കുട്ടിയുടെ മൃതദേഹ അവശിഷ്ടത്തിനായുള്ള അന്വേഷണത്തിലാണ് പൊലീസെന്ന് ഡിറ്റക്ടീവ് ചീഫ് സൂപ്പര്‍ഇന്റന്റ് ഡാരെന്‍ ബെന്നെറ്റ് വ്യക്തമാക്കി. കുഞ്ഞിന്റെ മൃതദേഹമെന്ന് കരുതുന്ന രീതിയില്‍ ചില സൂചനകള്‍ കിട്ടി. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പൊലീസ്.

കുഞ്ഞിനെ കാണാതായ സമയങ്ങളില്‍ യാതൊരു തെളിവും പൊലീസിന് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കെന്റല്‍ ഏരിയയിലെ മൂന്നിടങ്ങളില്‍ കൂടുതല്‍ തെരച്ചിലിലാണ് പൊലീസ്. ഈ കേസില്‍ കുഞ്ഞിന്റെ അന്വേഷണത്തിന് അവസാനമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

William Tyrrell

കുഞ്ഞിന്റെ മുത്തശ്ശി അന്വേഷണത്തെ കുറിച്ച് അറിയുന്നുണ്ട്. ഉടന്‍ കേസില്‍ അവസാനമുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends