ബൈക്കുമായി നടുറോഡില്‍ സാഹസിക അഭ്യാസം ; യുവാവ് അറസ്റ്റില്‍

ബൈക്കുമായി നടുറോഡില്‍ സാഹസിക അഭ്യാസം ; യുവാവ് അറസ്റ്റില്‍
ഖത്തറില്‍ ബൈക്കുമായി നടുറോഡില്‍ നടത്തിയ സാഹസിക അഭ്യാസം യുവാവിന് കുരുക്കായി. സാമൂഹിക മാധ്യമങ്ങള്‍ വഴി ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്!തത്. ലുസൈലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

റോഡ് ഉപയോക്തക്കളുടെ സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് യുവാവില്‍ നിന്നുണ്ടായതെന്ന് പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തതായും നിയമ നടപടികള്‍ സ്വീകരിക്കുകയും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends