'ദൈ വില്‍ ബി ഡണ്‍' എന്ന നാടകം ശ്രദ്ധേയമായി

'ദൈ വില്‍ ബി ഡണ്‍' എന്ന നാടകം ശ്രദ്ധേയമായി
വാഷിംഗ്ടണ്‍: ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ നിത്യസഹായ മാതാ സിറോ മലബാര്‍ പള്ളിയുടെ ഇടവകദിനത്തില്‍ ഇടവകാംഗങ്ങള്‍ ജെയിംസ് മണ്ഡപത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ 'ദൈ വില്‍ ബി ഡണ്‍' എന്ന നൃത്ത സംഗീത നാടകം ശ്രദ്ധേയമായി.


യൂദാസ് മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത ബൈബിളിലെ പ്രസക്ത ഭാഗത്തെ ആസ്പദമാക്കി ജെയിംസ് മണ്ഡപത്തില്‍ രചനയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച നൃത്ത സംഗീത നാടകം അഭിനയ മികവുകൊണ്ടും സംവിധാന മികവുകൊണ്ടും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.


കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ അംഗങ്ങളുടെ ആവശ്യപ്രകാരം അവരുടെ 'ജിംഗില്‍ ബെല്‍' എന്ന ക്രിസ്തുമസ് പ്രോഗ്രാമില്‍ വീണ്ടും ഈ നാടകം അവതരിപ്പിച്ചു ഏവരുടെയും കൈയ്യടി നേടി.


ജോബി സെബാസ്റ്റ്യന്‍ യൂദാസായി വേഷമിട്ടു. കൂടാതെ പേള്‍ ജോബി, ദീപു ജോസ്, ജെന്‍സണ്‍ ജോസ്, നോബിള്‍ ജോസഫ്, ജിത്തു ജോസ്, മനോജ് മാത്യു, മരിയറ്റ് മാത്യു, ബിജേഷ് തോമസ്, ജസ്റ്റിന്‍ ജോസ്, റോബി ജോര്‍ജ്ജ്, ദേവ് ജോസ്, ധന്യ ജോസ് , സെറിന്‍ പാലത്തിങ്കല്‍, ആബിഗെയ്ല്‍ നെറ്റിക്കാടന്‍, റിയ റോയ്, വനേസ്സ ജിജോ, കാരന്‍ ബോബി, റോണാ റോയ്, ഇസബെല്‍ റെജി, ജോസഫ് ജെഫി, ജിയന്ന നെറ്റിക്കാടന്‍, കെന്‍ ജോബി എന്നിവര്‍ അഭിനയിച്ചു.


ജെന്‍സണ്‍, ബിജേഷ് എന്നിവര്‍ സാങ്കേതിക സംവിധാനവും, ദീപു, സുനിത എന്നിവര്‍ നാടക രചനയിലും സഹായിച്ചു. റിനോഷ്, വിഷ്ണു, സജി, എന്നിവര്‍ ശബ്ദവം വെളിച്ചവും നിയന്ത്രിച്ചു.Other News in this category4malayalees Recommends