അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സൗദി കിരീടവകാശിയെ തെരഞ്ഞെടുത്തു

അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സൗദി കിരീടവകാശിയെ തെരഞ്ഞെടുത്തു
അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സൗദി കിരീടവകാശിയെ തെരഞ്ഞെടുത്തു. റഷ്യ ടുഡേയുടെ വൈബ്‌സൈറ്റ് സര്‍വ്വേയിലാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഒന്നാമതെത്തിയത്. അന്‍പത്തിമൂന്ന് ലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയ സര്‍വ്വേയില്‍ മുപ്പത്തിയേഴ് ശതമാനം പേര്‍ കിരീടവകാശിയെ പിന്തുണച്ചു. അറബ് ലോകത്ത് ചുരുങ്ങിയ കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള വ്യക്തിയായി മാറിയവരുടെ പട്ടികയിലാണ് സൗദി കിരീടവകാശി സ്ഥാനം പിടിച്ചത്. റഷ്യ ടുഡേയുടെ വൈബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയിലാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഒന്നാമതെത്തിയത്. സര്‍വേയില്‍ അറബ് ലോകത്ത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വ്യക്തിയായാണ് മുഹമ്മദ് ബിന്‍ സല്‍മാനെ വോട്ടര്‍മാര്‍ തെരഞ്ഞെടുത്തത്. അന്‍പത്തിമൂന്ന് ലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയ സര്‍വ്വേയില്‍ മുപ്പത്തിയേഴ് ശതമാനം പേര്‍ കിരീടവകാശിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

Other News in this category4malayalees Recommends