യുക്രെയ്ന്‍ വളഞ്ഞ് റഷ്യന്‍ സൈന്യം ; ആക്രമിച്ചാല്‍ അനന്തര ഫലം പേടിപ്പെടുത്തുന്നതാകുമെന്ന് യുഎസ് സേനാ മേധാവി ; 1.3 ലക്ഷം സൈനീകരെ റഷ്യ അതിര്‍ത്തിയില്‍ വിന്യസിച്ചതായി സ്ഥിരീകരിച്ച് മന്ത്രി

യുക്രെയ്ന്‍ വളഞ്ഞ് റഷ്യന്‍ സൈന്യം ; ആക്രമിച്ചാല്‍ അനന്തര ഫലം പേടിപ്പെടുത്തുന്നതാകുമെന്ന് യുഎസ് സേനാ മേധാവി ; 1.3 ലക്ഷം സൈനീകരെ റഷ്യ അതിര്‍ത്തിയില്‍ വിന്യസിച്ചതായി സ്ഥിരീകരിച്ച് മന്ത്രി
റഷ്യ ആക്രമണത്തിന് സജ്ജമായി കഴിഞ്ഞെന്ന വിലയിരുത്തലില്‍ യുഎസ്. യുക്രെയ്‌നെ ആക്രമിച്ചാല്‍ അനന്തര ഫലം പേടിപ്പെടുത്തുന്നതായിരിക്കുമെന്ന് യുഎസ് സേനാ മേധാവി മാര്‍ക്ക് മില്ലി പറഞ്ഞു.

ശീത യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്ര വലിയ പടയൊരുക്കം. മുന്നറിയിപ്പിനൊപ്പം കിഴക്കന്‍ യൂറോപ്പിലേക്ക് സൈനീക സന്നാഹവും യുഎസ് ശക്തമാക്കി. സൈനീക സഖ്യമായ നാറ്റോയ്ക്ക് കരുത്തേക്കാന്‍ ചെറിയൊരു സംഘം സൈനീകരെ ഉടന്‍ അയക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

എന്നാല്‍ യുദ്ധം തുടങ്ങിയെന്ന മട്ടില്‍ പരിഭ്രാന്തി പരത്തുന്നതിനെ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം കണ്ടതിലേറെ സ്ഥിതി വഷളായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇത് ആശങ്ക സൃഷ്ടിക്കാനായി റഷ്യയുടെ മനശാസ്ത്രപരമായ നീക്കമാണെന്നും യുദ്ധാശങ്ക പരത്തുന്നതിലൂടെ വലിയ വില കൊടുക്കേണ്ടിവരിക യുക്രെയ്‌നാണെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷവും 1.3 ലക്ഷം സൈനികപെ റഷ്യ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നെന്ന് പ്രതിരോധ മന്ത്രിയും പറഞ്ഞു.

Other News in this category



4malayalees Recommends