തലയില്‍ ചൂട് കാപ്പി ഒഴിച്ചു, മര്‍ദ്ദിച്ചു; മെല്‍ബണില്‍ സര്‍വ്വീസ് സ്‌റ്റേഷനില്‍ അക്രമത്തിനിരയായ 52-കാരി മരണത്തിന് കീഴടങ്ങി; ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ പിടിയിലായി

തലയില്‍ ചൂട് കാപ്പി ഒഴിച്ചു, മര്‍ദ്ദിച്ചു; മെല്‍ബണില്‍ സര്‍വ്വീസ് സ്‌റ്റേഷനില്‍ അക്രമത്തിനിരയായ 52-കാരി മരണത്തിന് കീഴടങ്ങി; ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ പിടിയിലായി

തിളച്ച ചൂടുള്ള കാപ്പി തലയിലൂടെ ഒഴിച്ച ശേഷം ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ സര്‍വ്വീസ് സ്റ്റേഷന്‍ കസ്റ്റമര്‍ മരണത്തിന് കീഴടങ്ങി. മെല്‍ബണിലാണ് ഞെട്ടിക്കുന്ന അക്രമസംഭവം അരങ്ങേറിയത്.


ചൊവ്വാഴ്ചയാണ് 52-കാരിയായ സ്ത്രീക്ക് നേരെ ജീവഹാനി നേരിടുന്ന തരത്തില്‍ അക്രമം നടന്നത്. രാവിലെ 10.15ഓടെ 7 ഇലവന്‍ സര്‍വ്വീസ് സ്‌റ്റേഷനിലെത്തിയ സ്ത്രീയാണ് അക്രമിക്കപ്പെട്ടത്.

ഇരയുടെ തലയിലൂടെ മറ്റൊരു സ്ത്രീയാണ് ചൂട് കാപ്പി ഒഴിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിന് ശേഷം മര്‍ദ്ദിക്കുക കൂടി ചെയ്ത ശേഷമാണ് ഈ സ്ത്രീകള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്.

Two women have since been charged over the alleged attack (pictured, police at the scene)

സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഞെട്ടലിലായ മറ്റ് സാക്ഷികളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. രണ്ട് ജീവനക്കാരാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. സര്‍വ്വീസ് സ്‌റ്റേഷനിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോലീസിന് കൈമാറും.

50-കളില്‍ പ്രായമുള്ള രണ്ട് സ്ത്രീകള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ഇവരെ കോടതിയില്‍ ഹാജരാക്കി. സ്ത്രീയുടെ മരണത്തിന് കാരണമായ വിവരം ലഭിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.
Other News in this category



4malayalees Recommends