ബര്‍മിംഗ്ഹാമില്‍ ഭൂമികുലുക്കം; റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി; വീടുകള്‍ കുലുങ്ങി, മുഴക്കം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ വരെ കേട്ടു

ബര്‍മിംഗ്ഹാമില്‍ ഭൂമികുലുക്കം; റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി; വീടുകള്‍ കുലുങ്ങി, മുഴക്കം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ വരെ കേട്ടു

ഇന്നലെ രാത്രിയിലുണ്ടായ ഭൂമികുലുക്കത്തില്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് കിടുങ്ങി. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ബര്‍മിംഗ്ഹാമിലെയും, ബ്ലാക്ക് കണ്‍ട്രിയിലെയും പ്രദേശവാസികളെ ഞെട്ടിച്ചു.


ബര്‍മിംഗ്ഹാമില്‍ നിന്നും മൂന്ന് മൈല്‍ അകലെ നോര്‍ത്ത്-വെസ്റ്റ് പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ വ്യക്തമാക്കി. എം6 മോട്ടോര്‍വേക്ക് സമീപം വാള്‍സാളിന് സമീപത്താണ് പ്രഭവകേന്ദ്രമെന്നാണ് കരുതുന്നത്.


വോള്‍വര്‍പാംപ്ടണ്‍, ഡഡ്‌ലി, വെഡ്‌നെസ്ബറി എന്നിവിടങ്ങളിലെ താമസക്കാരും കുലുക്കം അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 3 കൊടുങ്കാറ്റുകള്‍ കടന്നുപോയ ആഴ്ചയിലാണ് ബ്രിട്ടനില്‍ ഭൂകമ്പവും എത്തിച്ചേരുന്നത്.

ഉറങ്ങാന്‍ കിടന്ന ആളുകള്‍ എന്തോ അപകടം സംഭവിച്ചെന്ന ഭീതിയില്‍ പരിഭ്രാന്തരായി. പല ആളുകളും വീടുകളില്‍ നിന്നും എന്താണ് സംഭവിക്കുന്നതെന്നറിയാതെ പുറത്തിറങ്ങി നില്‍ക്കുകയും ചെയ്തു.

വീട്ടിലേക്ക് കാര്‍ ഇടിച്ചുകയറിയെന്നാണ് തോന്നിയതെന്ന് മറ്റ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പിന്നീടാണ് ഭൂമികുലുക്കമാണെന്ന് തിരിച്ചറിഞ്ഞത്.
Other News in this category



4malayalees Recommends