പുടിന്റെ കാരുണ്യം ഇനി വേണ്ട! റഷ്യന്‍ എനര്‍ജിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ എണ്ണ, ഗ്യാസ് ബന്ധം വിച്ഛേദിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കും; പാശ്ചാത്യ ചേരിയെ അണിനിരത്താന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുടെ പുതിയ തന്ത്രം

പുടിന്റെ കാരുണ്യം ഇനി വേണ്ട! റഷ്യന്‍ എനര്‍ജിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ എണ്ണ, ഗ്യാസ് ബന്ധം വിച്ഛേദിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കും; പാശ്ചാത്യ ചേരിയെ അണിനിരത്താന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുടെ പുതിയ തന്ത്രം

റഷ്യയുടെ ഊര്‍ജ്ജം പാശ്ചാത്യ ചേരിയിലുള്ള രാജ്യങ്ങള്‍ക്ക് പോലും ഏറെ പ്രധാനമാണ്. എന്നാല്‍ ഉക്രെയിന് എതിരായ അധിനിവേശം ഈ ആശ്രയത്വത്തില്‍ നിന്നും പിന്‍വാങ്ങാനുള്ള ചിന്തകള്‍ക്ക് ഊര്‍ജ്ജമേകുകയാണ്. റഷ്യയില്‍ നിന്നുമുള്ള ഗ്യാസ്, എണ്ണ ഇറക്കുമതി നിര്‍ത്തലാക്കുന്ന രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ലിസ് ട്രസ്.


റഷ്യന്‍ എനര്‍ജിയെ ആശ്രയിക്കുന്നത് പാശ്ചാത്യ ലോകം അവസാനിപ്പിക്കണമെന്ന് ഫോറിന്‍ സെക്രട്ടറി വ്യക്തമാക്കി. ഇനി ദുഷ്ടശക്തികളെ ആശ്രയിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ട്രസിന്റെ നിലപാട്. വ്‌ളാദിമര്‍ പുടിന്‍ ഉക്രെയിനില്‍ നടത്തുന്ന അധിനിവേശത്തിന്റെ വെളിച്ചത്തില്‍ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ബ്രിട്ടനും, യുഎസും പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ പാശ്ചാത്യ ലോകം സ്വീകരിക്കുന്ന നടപടികള്‍ പര്യാപ്തമല്ലെന്ന് യുഎസ് സന്ദര്‍ശനത്തിലുള്ള ട്രസ് ചൂണ്ടിക്കാണിച്ചു. റഷ്യന്‍ പ്രസിഡന്റിനെ സമ്മര്‍ദത്തിലാക്കാന്‍ ഇരട്ടി സമ്മര്‍ദം ചെലുത്തണമെന്നും അവര്‍ വ്യക്തമാക്കി. റഷ്യന്‍ എനര്‍ജിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ ബന്ധം വിച്ഛേദിക്കാന്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു.

എന്നാല്‍ ഇത്തരമൊരു സ്‌കീം ഏത് രീതിയിലാണ് പ്രവര്‍ത്തിക്കുകയെന്ന് വ്യക്തമല്ല. ഇനിയൊരിക്കലും റഷ്യ നടത്തുന്ന അതിക്രമം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെടുന്നത്. യൂറോപ്പ് റഷ്യന്‍ ഊര്‍ജ്ജത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇത് പുടിന് സാമ്പത്തിക ശ്രോതസ്സാണ് ഇത് അവസാനിക്കണം, ട്രസ് പറഞ്ഞു.
Other News in this category



4malayalees Recommends