ദൈനംദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായ 7-ാം ദിവസവും ഉയര്‍ന്നു; ഒരാഴ്ച കൊണ്ട് 56% കുതിച്ചുചാട്ടം; 71,000 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു; ബ്രിട്ടന്റെ കോവിഡ് തലവേദന വീണ്ടും കൂടുമ്പോള്‍ ഉത്തരമില്ലാതെ വിദഗ്ധര്‍

ദൈനംദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായ 7-ാം ദിവസവും ഉയര്‍ന്നു; ഒരാഴ്ച കൊണ്ട് 56% കുതിച്ചുചാട്ടം; 71,000 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു; ബ്രിട്ടന്റെ കോവിഡ് തലവേദന വീണ്ടും കൂടുമ്പോള്‍ ഉത്തരമില്ലാതെ വിദഗ്ധര്‍

ബ്രിട്ടനില്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം ഒതുങ്ങുന്ന ലക്ഷണമില്ല. ദൈനംദിന കേസുകള്‍ക്ക് പുറമെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും ഉയരുന്നത് അധികാരികള്‍ക്ക് തലവേദനയാകുകയാണ്.


കഴിഞ്ഞ 24 മണിക്കൂറില്‍ 71,259 പേര്‍ക്കാണ് ഇന്‍ഫെക്ഷന്‍ സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ വ്യാഴാഴ്ചയിലെ കേസുകളില്‍ നിന്നും 56 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

The above graph shows the infection fatality rate for Covid in England (red line). Since Omicron became dominant in the UK it has dropped dramatically and is now around the same level as flu (blue area). Scientists today said it was certainly possible that Covid is now as deadly as flu. But they warned future variants could change the calculation

ഒരാഴ്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ഇംഗ്ലണ്ടില്‍ നിലനിന്ന നിയന്ത്രണങ്ങള്‍ അപ്പാടെ പിന്‍വലിച്ചതും, കൂടുതല്‍ വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വേര്‍ഷന്‍ ഉയരുന്നതുമാണ് ഇതിന് കാരണമായി കരുതുന്നത്. മാര്‍ച്ച് 6ന് വൈറസ് ബാധിച്ച് 1406 രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍പത്തെ ആഴ്ചയില്‍ നിന്നും കാല്‍ശതമാനം കൂടുതലാണിത്.

ആഴ്ച തോറുമുള്ള കണക്കുകളില്‍ കഴിഞ്ഞ ഏഴ് ദിവസങ്ങളിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു. കേസുകള്‍ ഉയരുന്നതിന് മുന്‍പ് തന്നെ ആശുപത്രി പ്രവേശനം ഉയരുന്നതായി വിദഗ്ധര്‍ ശ്രദ്ധിച്ച് തുടങ്ങിയിരുന്നു. സാധാരണയായി ഒരാഴ്ച വ്യത്യാസത്തിലാണ് രോഗികള്‍ ആശുപത്രിയില്‍ എത്തിച്ചേരാറുള്ളത്.
Other News in this category



4malayalees Recommends