പത്ത് വര്‍ഷത്തിലേറെയായി മരവിപ്പിച്ച് നിര്‍ത്തിയ ഫ്യൂവല്‍ ഡ്യൂട്ടി ആദ്യമായി വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി ചാന്‍സലര്‍; വരുമാനത്തിലെ കുറവ് പരിഹരിക്കാന്‍ പുതിയ ടോള്‍ സിസ്റ്റം വരും; കൂടുതല്‍ റോഡുകളില്‍ ടോള്‍ പിരിവ് നടത്തി നഷ്ടം നികത്താന്‍ സര്‍ക്കാര്‍

പത്ത് വര്‍ഷത്തിലേറെയായി മരവിപ്പിച്ച് നിര്‍ത്തിയ ഫ്യൂവല്‍ ഡ്യൂട്ടി ആദ്യമായി വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി ചാന്‍സലര്‍; വരുമാനത്തിലെ കുറവ് പരിഹരിക്കാന്‍ പുതിയ ടോള്‍ സിസ്റ്റം വരും; കൂടുതല്‍ റോഡുകളില്‍ ടോള്‍ പിരിവ് നടത്തി നഷ്ടം നികത്താന്‍ സര്‍ക്കാര്‍
ഡ്രൈവര്‍മാരെ പിഴിഞ്ഞ് കൂടുതല്‍ പണമുണ്ടാക്കാന്‍ പുതിയ വഴികള്‍ തേടി ബ്രിട്ടീഷ് ഗവണ്‍മെന്റ്. പുതിയ ടോള്‍ റോഡുകളുടെ ശൃംഖല സ്ഥാപിച്ച് പണം സമാഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഒരു ദശകത്തിലേറെയായി നിലനില്‍ക്കുന്ന ഇന്ധന ഡ്യൂട്ടി ചാന്‍സലര്‍ ഋഷി സുനാക് ഈയാഴ്ചത്തെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ വെട്ടിക്കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

അടുത്ത പത്ത് വര്‍ഷത്തിനിടെ 35 ബില്ല്യണ്‍ പൗണ്ടിന്റെ കുറവാണ് ട്രഷറിക്ക് നേരിടേണ്ടി വരിക. പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിര്‍ത്തി ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവട് മാറുന്നതിനിടെയാണ് ഈ ഇടിവ്. ഇലക്ട്രിക് കാറുകള്‍ക്ക് നിലവില്‍ ഇന്ധന, വെഹിക്കിള്‍ എക്‌സൈസ് നികുതി ഈടാക്കുന്നില്ല.

Britain's Chancellor of the Exchequer Rishi Sunak hosts a news conference in the Downing Street Briefing Room in London. The chancellor could be looking at new ways to tax drivers via a toll roads system.

യുകെയിലെ ഏക പ്രധാന ടോള്‍ റോഡ് ഇപ്പോള്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ എം6 ആണ്. ഇവിടെ സാധാരണ ദിവസങ്ങളില്‍ കാറുകള്‍ക്ക് 7.10 പൗണ്ടും, എച്ച്ജിവികള്‍ക്ക് 12.90 പൗണ്ടുമാണ് ഈടാക്കുന്നത്.

പുതിയ നികുതികള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതി ഡൗണിംഗ് സ്ട്രീറ്റ് കാര്യമായി പരിഗണിക്കുന്നതായി ടൈംസ് വ്യക്തമാക്കി. പോളിസി വിഭാഗം ഇക്കാര്യം സജീവമായി പരിഗണിക്കുന്നുണ്ട്. ഇന്ധന ഡ്യൂട്ടി കുറയ്ക്കുന്നത് വിഷയം അടിയന്തരമാക്കി മാറ്റിയിരിക്കുകയാണ്, ശ്രോതസ്സ് പറഞ്ഞു.

വാഹനം ഏത് ടൈപ്പാണെന്നും, എത്ര ദൂരം യാത്ര ചെയ്‌തെന്നും, ട്രാഫിക്കിന്റെ ലെവലും പരിശോധിച്ച് നികുതികള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. എന്നാല്‍ ചില തീരുമാനങ്ങള്‍ ജനരോഷത്തിന് ഇടയാക്കുമെന്ന് നം.10 ഉദ്യോഗസ്ഥരും ഭയപ്പെടുന്നു.
Other News in this category



4malayalees Recommends