ലോകത്തില്‍ ആദ്യമായി കോവിഡ് ചികിത്സയ്ക്ക് കോവിഡ് വാക്‌സിന്‍ പ്രയോഗിച്ച് കാര്‍ഡിഫ് ശാസ്ത്രജ്ഞര്‍; എട്ട് മാസത്തോളം വൈറസിനെതിരെ പോരാടിയ 37-കാരന്‍ ഫൈസര്‍ വാക്‌സിന്‍ 2 ഡോസ് സ്വീകരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ രോഗമുക്തി നേടി

ലോകത്തില്‍ ആദ്യമായി കോവിഡ് ചികിത്സയ്ക്ക് കോവിഡ് വാക്‌സിന്‍ പ്രയോഗിച്ച് കാര്‍ഡിഫ് ശാസ്ത്രജ്ഞര്‍; എട്ട് മാസത്തോളം വൈറസിനെതിരെ പോരാടിയ 37-കാരന്‍ ഫൈസര്‍ വാക്‌സിന്‍ 2 ഡോസ് സ്വീകരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ രോഗമുക്തി നേടി
എട്ട് മാസത്തോളമായി കോവിഡിനെതിരായി പോരാടിക്കൊണ്ടിരിക്കുകയായിരുന്നു ഈ വെയില്‍സ് സ്വദേശി. വീട്ടിലിരുന്നുള്ള ഈ പോരാട്ടം നീണ്ട് പോയെങ്കിലും രോഗമുക്തി അകന്ന് നിന്നു. എന്നാല്‍ ലോകത്തില്‍ ആദ്യമായി വാക്‌സിന്‍ സ്വീകരിച്ചതോടെ രോഗമുക്തി നേടുന്ന ആദ്യത്തെ വ്യക്തിയായ പോണ്ടിപ്രിഡില്‍ നിന്നുള്ള ഇയാന്‍ ലെസ്റ്റര്‍ മാറി.

അപൂര്‍വ്വമായ ജനിതക ഇമ്മ്യൂണോഡെഫിഷ്യന്‍സി ബാധിച്ചിട്ടുള്ള ഇയാന്‍ ലെസ്റ്ററിന് 2020 ഡിസംബറിലാണ് ഇന്‍ഫെക്ഷന്‍ പിടിപെട്ടത്. വാക്‌സിനുകള്‍ വ്യാപകമായി ലഭ്യമാകുന്നതിന് മുന്‍പായിരുന്നു ഇത്. ഏഴര മാസത്തിലേറെ നീണ്ടുനിന്ന രോഗകാലത്ത് ഈ ഒപ്ടീഷ്യന് നെഞ്ചില്‍ മുറുക്കവും, തലവേദനയും, കടുത്ത ക്ഷീണവും ബാധിച്ചിരുന്നു.

വൈറസിന് പോസിറ്റീവായി തുടര്‍ന്നതോടെ വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരം ലഭിച്ചിട്ടും ഇതിന് സാധിക്കാത്ത അവസ്ഥയായി. എന്നാല്‍ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ രണ്ട് ഡോസ് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചു. ഇദ്ദേഹത്തിന്റെ പ്രതിരോധ സിസ്റ്റം വൈറസിനെ തടയാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്.

ആദ്യ ഡോസ് നല്‍കി 14 ദിവസം കൊണ്ട് തന്നെ വൈറസ് 64 മടങ്ങ് താഴ്ന്നു. ആഗസ്റ്റില്‍ ലെസ്റ്റര്‍ കോവിഡ് മുക്തനുമായി. വാക്‌സിന്‍ സ്വീകരിച്ച് 72 ദിവസത്തിന് ശേഷമായിരുന്നു ഇത്. കോവിഡ് ചികിത്സയ്ക്കായി വാക്‌സിന്‍ ആദ്യമായാണ് ഈ കേസില്‍ ഉപയോഗിച്ചതെന്നാണ് കരുതുന്നത്.

പ്രതിരോധശേഷി താഴ്ന്നവരില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നത് വഴി അതിവേഗം ഇമ്മ്യൂണ്‍ സിസ്റ്റത്തെ ഉണര്‍ത്താനും പ്രതിരോധപ്രവര്‍ത്തനം ആരംഭിക്കാനും കഴിയുമെന്നാണ് ലെസ്റ്ററിന്റെ അനുഭവത്തില്‍ നിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
Other News in this category



4malayalees Recommends