ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ ഹാശാ ആഴ്ച ശുശ്രൂഷകളും കാല്‍കഴുകല്‍ ശുശ്രൂഷയും

ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ ഹാശാ ആഴ്ച ശുശ്രൂഷകളും കാല്‍കഴുകല്‍ ശുശ്രൂഷയും
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ ഹാശാ ആഴ്ച ശുശ്രൂഷകളും, കാല്‍കഴുകല്‍ ശുശ്രൂഷയും, ധ്യാന പ്രസംഗവും ഏപ്രില്‍ 7 (വ്യാഴം)മുതല്‍ നടത്തപ്പെടുന്നു. മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയും, കുന്നംകുളം ഭദ്രാസനത്തിന്റെ സഹായമെത്രാപ്പോലീത്തയും, മലങ്കര ഓര്‍ത്തോഡോക്‌സ് യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡണ്ടുമായ അഭിവന്ദ്യ ഡോ.പുലിക്കോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത ഈ വര്‍ഷത്തെ ഹാശാആഴ്ച ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കും.


ഏപ്രില്‍ 3 (ഞായര്‍) രാവിലെ 8.00 മണി മുതല്‍ പ്രഭാത പ്രാര്‍ഥനയും, വിശുദ്ധ വിശുദ്ധ കുര്‍ബാനയും കാതോലിക്കദിന പ്രാര്‍ഥനകളും, പതാക ഉയര്‍ത്തലും, കാതോലിക്കാ ദിനപ്രതിജ്ഞയും ആഘോഷങ്ങളും നടന്നു .

ഏപ്രില്‍ 7 (വ്യാഴം) വൈകിട്ട് ഏഴിന് സന്ധ്യനമസ്‌കാര പ്രാര്‍ഥനയോടൊപ്പം നാല്‍പതാം വെള്ളിയാഴ്ചയുടെ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.


ഏപ്രില്‍ 8 (വെള്ളി ) വൈകിട്ട് ഏഴിന് സന്ധ്യനമസ്‌കാര പ്രാര്‍ഥനയോടൊപ്പം ലാസറസ് ശനിയാഴ്ചയുടെ വിശുദ്ധ കുര്‍ബാനയും നടക്കും.

ഏപ്രില്‍ 9 (ശനി ) രാവിലെ 10 മണി മുതല്‍ നടക്കുന്ന സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ നോമ്പ്കാല ധ്യാനവും, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം സമാജം ഹൂസ്റ്റണ്‍ റീജിയന്‍ റിട്രീറ്റും, അഭിവന്ദ്യ ഡോ.പുലിക്കോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത നേതൃത്വം നല്‍കും. ഉച്ചക്ക് 2 മണിമുതല്‍ വിശുദ്ധ കുമ്പസാരവും 6 മണിക്ക് സന്ധ്യനമസ്‌കാര പ്രാര്‍ഥനയും നടക്കും.


ഏപ്രില്‍ 10 (ഞായര്‍) രാവിലെ 8 മാണി മുതല്‍ അഭിവന്ദ്യ ഡോ.പുലിക്കോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത നേതൃത്വത്തില്‍ പ്രഭാത പ്രാര്‍ഥനയും ഹോശാന്ന ശുശ്രൂഷയും, വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുട്ട് എഴിന് സന്ധ്യാ പ്രാര്‍ഥനയും, പ്രഭാഷണവും ക്രമീകരിച്ചിട്ടുണ്ട്.


ഏപ്രില്‍ 13 (ബുധന്‍) വൈകിട്ട് 6.30ന് സന്ധ്യനമസ്‌കാരവും, വിശുദ്ധ കുര്‍ബാനയും, പെസഹായുടെ ശുശ്രൂഷയും നടക്കും.

ഏപ്രില്‍ 14 (വ്യാഴം) വൈകിട്ട് 5.00ന് പെസഹായുടെ കാല്‍കഴുകല്‍ ശുശ്രൂഷക്ക് അഭിവന്ദ്യ ഡോ.പുലിക്കോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്തയും ഹൂസ്റ്റണ്‍ ഏരിയയിലെ ഇടവകകളിലെ വൈദീകരും നേതൃത്വം നല്‍കും. തുടര്‍ന്ന് ഏഴ് മണിക്ക് സന്ധ്യനമസ്‌കാരവും നടക്കും.

ഏപ്രില്‍ 15 (വെള്ളി) രാവിലെ 8.30 മുതല്‍ ദുഃഖവെള്ളിയുടെ പ്രാര്‍ഥകള്‍ക്കും, ശുശ്രൂഷകള്‍ക്കും അഭിവന്ദ്യ ഡോ.പുലിക്കോട്ടില്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത നേതൃത്വം നല്‍കും.

ഏപ്രില്‍ 16 (ശനി ) രാവിലെ 9.00ന് പ്രഭാതനമസ്‌കാര പ്രാര്‍ഥനയും, വിശുദ്ധ കുര്‍ബാനയും വൈകിട്ട് 6 മണിക്ക് ക്യംതാ സന്ധ്യാനമസ്‌കാരവും നടക്കും.

ഏപ്രില്‍ 17 (ഞായര്‍) രാവിലെ ആറ് മണിമുതല്‍ പ്രഭാതനമസ്‌കാര പ്രാര്‍ഥനയും, വിശുദ്ധ കുര്‍ബാനയും ഉയിര്‍പ്പിന്റെ (ക്യംതാ) ശുശ്രൂഷകളും ക്രമീകരിച്ചിട്ടുള്ളതായും, ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകളിലും കാല്‍കഴുകല്‍ ശുശ്രൂഷയിലും ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിധ്യവും ഉണ്ടാകണെമെന്ന് ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം അറിയിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം: 7703109050

എറിക് മാത്യു ട്രസ്റ്റീ) 4433149107

ഷാജി പുളിമൂട്ടില്‍ (സെക്രട്ടറി) 8327755366


Other News in this category



4malayalees Recommends