എന്‍എച്ച്എസ് ആശുപത്രികളിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അമിതസമ്മര്‍ദത്തില്‍ പൊറുതിമുട്ടുന്നു; ജോലിഭാരം കുറയ്ക്കാന്‍ ജിപിമാരോട് കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ദ്ദേശം; ഈസ്റ്റര്‍ വീക്കെന്‍ഡില്‍ നഷ്ടമാകുന്ന അപ്പോയിന്റ്‌മെന്റുകള്‍ റീഷെഡ്യൂള്‍ ചെയ്യും

എന്‍എച്ച്എസ് ആശുപത്രികളിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ അമിതസമ്മര്‍ദത്തില്‍ പൊറുതിമുട്ടുന്നു; ജോലിഭാരം കുറയ്ക്കാന്‍ ജിപിമാരോട് കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ദ്ദേശം; ഈസ്റ്റര്‍ വീക്കെന്‍ഡില്‍ നഷ്ടമാകുന്ന അപ്പോയിന്റ്‌മെന്റുകള്‍ റീഷെഡ്യൂള്‍ ചെയ്യും

രോഗികളെ കൊണ്ട് നിറയുന്ന ആക്‌സിഡന്റ് & എമര്‍ജന്‍സി യൂണിറ്റുകളെ സഹായിക്കാന്‍ ജിപിമാര്‍ കൂടുതല്‍ സമയം ജോലി ചെയ്യണമെന്ന് എന്‍എച്ച്എസ് നിര്‍ദ്ദേശം. ഓരോ മേഖലയിലും പ്രാക്ടീസുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം വ്യക്തമാക്കുന്നത്.


ഈസ്റ്റര്‍ പ്രമാണിച്ച് നാല് ദിവസം നീളുന്ന വീക്കെന്‍ഡ് വരുന്നതിനാല്‍ നഷ്ടപ്പെടുന്ന അപ്പോയിന്റ്‌മെന്റുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റീഷെഡ്യൂള്‍ ചെയ്യാനും നിബന്ധന ആവശ്യപ്പെടുന്നു. രോഗികളെ ആശുപത്രികളില്‍ നിന്നും പുറത്തെത്തിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളാനാണ് സോഷ്യല്‍ കെയര്‍ സര്‍വ്വീസുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതാണ് സമ്മര്‍ദം ഉയരാന്‍ പ്രധാന കാരണമായി കണക്കാക്കുന്നത്. മാസ്‌ക് ധരിക്കുന്നതും, സാമൂഹിക അകലം പോലുള്ള നടപടികളും ഇന്‍ഫെക്ഷന്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിരിച്ചെത്തിക്കണമെന്ന് എന്‍എച്ച്എസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഡൗണിംഗ് സ്ട്രീറ്റ് ഈ നിര്‍ദ്ദേശം സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. സേവനങ്ങളില്‍ സുപ്രധാന പ്രത്യാഘാതമാണ് വൈറസ് സൃഷ്ടിക്കുന്നതെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. ഈസ്റ്റര്‍ ഏത് മോശം വിന്ററും പോലെയായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

കോവിഡിനൊപ്പം ജീവിക്കാനുള്ള സര്‍ക്കാര്‍ ലക്ഷ്യം പുനഃപ്പരിശോധിക്കാനാണ് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്റെ ആവശ്യം. എന്നാല്‍ വാക്‌സിനുകള്‍ കടുത്ത രോഗാവ്‌സഥയെ തടയുന്നുണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് ചൂണ്ടിക്കാണിച്ചു. എന്‍എച്ച്എസില്‍ സമ്മര്‍ദമുണ്ടെങ്കിലും നിബന്ധനകള്‍ മാറ്റില്ലെന്ന് നം. 10 വക്താവ് പറഞ്ഞു.
Other News in this category



4malayalees Recommends