ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കേവലം 0.1 ശതമാനം; ചാന്‍സലര്‍ ഋഷി സുനാകിന് പുതിയ തലവേദന; കുടുംബത്തിന്റെ നികുതി വിഷയങ്ങള്‍ പാട്ടാക്കി വിവാദം ആളിക്കത്തിക്കുമ്പോള്‍ ജിഡിപി വളര്‍ച്ചാ വേഗത കുറഞ്ഞത് പാരയാകുമോ?

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കേവലം 0.1 ശതമാനം; ചാന്‍സലര്‍ ഋഷി സുനാകിന് പുതിയ തലവേദന; കുടുംബത്തിന്റെ നികുതി വിഷയങ്ങള്‍ പാട്ടാക്കി വിവാദം ആളിക്കത്തിക്കുമ്പോള്‍ ജിഡിപി വളര്‍ച്ചാ വേഗത കുറഞ്ഞത് പാരയാകുമോ?

കുടുംബത്തിന്റെ നികുതി വിഷയങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ ആരോപണങ്ങളായി ഉന്നയിക്കുന്നതിനിടെ ചാന്‍സലര്‍ക്ക് പുതിയ തലവേദന. സമ്പദ് വ്യവസ്ഥ വളരുന്നതിന്റെ വേഗത കുറഞ്ഞതാണ് ഋഷി സുനാകിന് പാരയാകുന്നത്. 0.1 ശതമാനം മാത്രമാണ് ഇക്കുറി വളര്‍ച്ചയെന്നത് സുനാകിന് ആശങ്കയാകുന്ന വിഷയമാണ്.


ഏതാനും ദിവസങ്ങളായി സുനാകും, കുടുംബവും ബ്രിട്ടീഷ് മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഇത് ചാന്‍സലര്‍ പദവിക്ക് ഭീഷണിയാകുമെന്ന ആശങ്കയുമുണ്ട്. ഇതിനിടെയാണ് എതിരീതിയില്‍ എണ്ണയൊഴിച്ച് ജിഡിപി കഴിഞ്ഞ മാസം ചെറിയൊരു അംശം മാത്രം വര്‍ദ്ധിച്ചത്.

0.3 ശതമാനം വര്‍ദ്ധനവ് പ്രവചിച്ച ഇടത്താണ് വളര്‍ച്ച കുറഞ്ഞത്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ അടുത്ത ഏതാനും മാസങ്ങളില്‍ ശുഷ്‌കിക്കുമെന്നാണ് പ്രവചനം. ജീവിതസാഹചര്യങ്ങള്‍ കടുപ്പമാകുകയും, ഉക്രെയിന്‍ യുദ്ധം നീണ്ട് പോകുകയും ചെയ്യുമ്പോള്‍ വളര്‍ച്ച ജനുവരിയില്‍ രേഖപ്പെടുത്തിയ 0.8 ശതമാനത്തിലും ഏറെ താഴ്ന്ന നിലയിലാണ്.


സുനാകിന്റെ കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങള്‍ നിയമങ്ങള്‍ തെറ്റിച്ച് നടത്തിയോയെന്ന് പരിശോധിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഔദ്യോഗിക അന്വേഷണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഈ ഘട്ടത്തിലും രാജിവെയ്ക്കാന്‍ സുനാകിന് ഉദ്ദേശമില്ലെന്ന് ട്രഷറി ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.

ഭാര്യ അക്ഷത മൂര്‍ത്തിയുടെ നോണ്‍ ഡോമിസൈല്‍ പദവിയും, ചാന്‍സലറായിരിക്കവെ യുഎസ് ഗ്രീന്‍ കാര്‍ഡ് സൂക്ഷിച്ചതുമാണ് സുനാകിനെ വിവാദത്തിലാക്കിയത്. ലേബര്‍ പാര്‍ട്ടി ഈ വിവാദം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്. പ്രത്യേകിച്ച് നികുതികള്‍ വര്‍ദ്ധിപ്പിച്ച ചാന്‍സലറെ കുത്താനുള്ള ആയുധമായാണ് ഇത് മാറ്റുന്നത്.

Other News in this category



4malayalees Recommends