ഹീത്രൂ വിമാനത്താവളത്തില്‍ സിഖ് ജീവനക്കാരന് നേരെ ചാമ്പ്യന്‍ റേസിംഗ് ഡ്രൈവറുടെ വംശീയ തെറിവിളി; എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്ത ലാന്‍ഡ് റോവറിന് കേടുപാട് പറ്റി; പരിശോധിക്കാനായി പിടിച്ചുവലിച്ച മുന്‍ ബ്രിട്ടീഷ് ചാമ്പ്യന് 1000 പൗണ്ട് പിഴ

ഹീത്രൂ വിമാനത്താവളത്തില്‍ സിഖ് ജീവനക്കാരന് നേരെ ചാമ്പ്യന്‍ റേസിംഗ് ഡ്രൈവറുടെ വംശീയ തെറിവിളി; എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്ത ലാന്‍ഡ് റോവറിന് കേടുപാട് പറ്റി; പരിശോധിക്കാനായി പിടിച്ചുവലിച്ച മുന്‍ ബ്രിട്ടീഷ് ചാമ്പ്യന് 1000 പൗണ്ട് പിഴ

ഹീത്രൂ വിമാനത്താവളത്തില്‍ സിഖ് വംശജനെ വംശീയമായി അധിക്ഷേപിച്ച ചാമ്പ്യന്‍ റേസിംഗ് ഡ്രൈവര്‍ ജാമി സ്‌പെന്‍സിന് 1000 പൗണ്ടോളം പിഴ. എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്ത തന്റെ ലാന്‍ഡ് റോവറിന് കേടുപാട് സംഭവിച്ചതിന്റെ പേരിലുള്ള തര്‍ക്കത്തിനിടെയാണ് സിഖ് വംശജനായ ജോലിക്കാരനെ പിടിച്ചുവലിക്കുകയും, വംശീയ അസഭ്യം മുഴക്കുകയും ചെയ്തത്.


കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 4ന് സ്‌പെയിനില്‍ നിന്നും കുടുംബത്തോടൊപ്പം മടങ്ങിയെത്തിയപ്പോഴാണ് മുന്‍ റേസിംഗ് ചാമ്പ്യന്‍ ജാമി സ്‌പെന്‍സ് കാറില്‍ കേടുപാടുകള്‍ കണ്ടെത്തിയത്. എയര്‍പോര്‍ട്ടിലെ മീറ്റ് & ഗ്രീറ്റ് സര്‍വ്വീസില്‍ വെച്ചായിരുന്നു സംഭവം. ടെര്‍മിനല്‍ 5ലെ കാര്‍ പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന താര്‍വീന്ദര്‍ സിംഗ് അലുവാലിയയെ പിടിച്ചുവലിച്ച് മിററിനും, അലോയ് വീലിനും ഏറ്റ സ്‌ക്രാച്ച് കാണിക്കാന്‍ ശ്രമിച്ച സ്‌പെന്‍സ് ഇതിന് വിസമ്മതിച്ച അലുവാലിയയെ വംശീയ അസഭ്യം വിളിക്കുകയും ചെയ്തു.

എന്നാല്‍ വംശീയ അധിക്ഷേപം നടത്തിയിട്ടില്ലെന്നാണ് മുന്‍ ബ്രിട്ടീഷ് ഫോര്‍മുല ഫോര്‍ഡ്, ഫോര്‍മുല 3 ചാമ്പ്യന്‍ സ്‌പെന്‍സ് വാദിച്ചത്. പക്ഷെ കോടതി ഈ വാദം അംഗീകരിച്ചില്ല. 290 പൗണ്ട് പിഴയും, 620 പൗണ്ട് ചെലവുകളും, 50 പൗണ്ട് നഷ്ടപരിഹാരവും അലുവാലിയയ്ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതിന് പുറമെ 34 പൗണ്ട് വിക്ടിം സര്‍ചാര്‍ജ്ജും ഈടാക്കി.

സ്‌പെന്‍സ് വംശീയ അധിക്ഷേപം നടത്തിയതിന് പിന്നാലെ അലുവാലിയ 999ല്‍ വിളിക്കുകയും ഇതില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമാണെന്നും ഈലിംഗ് മജിസ്‌ട്രേറ്റ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. എന്നാല്‍ കൈയില്‍ പിടിച്ച് കാറിന് സമീപത്തേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ മാത്രമാണ് ശ്രമിച്ചതെന്നാണ് സ്‌പെന്‍സിന്റെ വാദം.

കാറില്‍ കേടുപാട് ഉണ്ടെന്ന് അറിയിച്ചപ്പോള്‍ ചിത്രം എടുത്ത് അയയ്ക്കാന്‍ സ്‌പെന്‍സിനോട് ആവശ്യപ്പെട്ടെന്ന് അലുവാലിയ പറഞ്ഞു. എന്നാല്‍ ഇതിന് തയ്യാറാകാതെയാണ് ഇദ്ദേഹത്തെ കൈയില്‍ ബലംപിടിച്ച് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചത്. സ്‌പെന്‍സ് പറഞ്ഞത് കേട്ടെന്ന് പങ്കാളിയും മൊഴി നല്‍കി.
Other News in this category



4malayalees Recommends