ലോക്ക്ഡൗണ്‍ ലംഘിച്ച് നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടി നീണ്ടത് വെറും 9 മിനിറ്റ്; കോവിഡ് യോഗത്തിനെത്തിയ ചാന്‍സലര്‍ ചടങ്ങില്‍ പെട്ടു; മരണത്തെ അതിജീവിച്ചെത്തിയ പ്രധാനമന്ത്രിക്ക് 'സര്‍പ്രൈസ്' നല്‍കിയ ബര്‍ത്ത്‌ഡേയുടെ പേരില്‍ പിഴ ഈടാക്കി മെറ്റ്

ലോക്ക്ഡൗണ്‍ ലംഘിച്ച് നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടി നീണ്ടത് വെറും 9 മിനിറ്റ്; കോവിഡ് യോഗത്തിനെത്തിയ ചാന്‍സലര്‍ ചടങ്ങില്‍ പെട്ടു; മരണത്തെ അതിജീവിച്ചെത്തിയ പ്രധാനമന്ത്രിക്ക് 'സര്‍പ്രൈസ്' നല്‍കിയ ബര്‍ത്ത്‌ഡേയുടെ പേരില്‍ പിഴ ഈടാക്കി മെറ്റ്

ലോക്ക്ഡൗണ്‍ സമയത്ത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ 56 വയസ്സ് തികച്ചിരുന്നു. ആഘോഷങ്ങള്‍ വിലക്കിയ ഘട്ടത്തിലും മരണത്തെ മുഖാമുഖം കണ്ടെത്തിയ പ്രധാനമന്ത്രിക്ക് ഒരു ചെറിയ സര്‍പ്രൈസ് നല്‍കാനായിരുന്നു 2020 ജൂണില്‍ സഹായികള്‍ ശ്രമിച്ചത്. എന്നാല്‍ ഒന്‍പത് മിനിറ്റ് മാത്രം നീണ്ട ആ ബര്‍ത്ത്‌ഡേ പാര്‍ട്ടി ബോറിസിനെ പ്രതിസന്ധിയില്‍ ചാടിച്ചിരിക്കുകയാണ്.


ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രിക്കും, ഭാര്യക്കും, ചാന്‍സലര്‍ ഋഷി സുനാകിനും ഉള്‍പ്പെടെ 30 പേര്‍ക്കാണ് മെറ്റ് പോലീസ് പിഴ ചുമത്തിയിരിക്കുന്നത്. വിഷയത്തില്‍ ബോറിസ് ജോണ്‍സണ്‍ ഖേദം പ്രകടിപ്പിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ശേഷം ജീവിതം തിരിച്ചുപിടിച്ച ബോറിസിന് ഈ മടങ്ങിവരവിന്റെ രുചി നല്‍കാന്‍ മാത്രമായിരുന്നു സഹായികള്‍ ഉദ്ദേശിച്ചത്.

കേക്ക് ഉള്‍പ്പെടെ മറ്റ് ആഘോഷങ്ങളൊന്നും ഇല്ലാതിരുന്നെങ്കിലും തനിക്കായി വെച്ച സാലഡില്‍ നിന്നും അല്‍പ്പം ഭക്ഷിക്കാന്‍ ബോറിസ് തയ്യാറായിരുന്നു. മേശപ്പുറത്ത് ഇരുന്ന ബിയറുകള്‍ പോലും ആരും എടുത്തില്ല. ഈ ഘട്ടത്തിലാണ് കോവിഡ് അവലോകന യോഗത്തിന് ചാന്‍സലര്‍ ഋഷി സുനാക് ഇവിടെ എത്തിയതും പരിപാടിയില്‍ പെട്ടതും. തന്റെ ബോസിന് ചാന്‍സലര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു.

എന്തായാലും ഇൗ ഘട്ടത്തില്‍ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ഒരു ചിത്രം പകര്‍ത്തുന്നത് നന്നാകുമെന്ന് ചിന്തിച്ചതാണ് അബദ്ധമായത്. മെറ്റ് പോലീസ് ഈ ചിത്രങ്ങള്‍ നോക്കി പിഴ ഏര്‍പ്പെടുത്തിയതോടെ പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ചാന്‍സലര്‍ ഋഷി സുനാക് രാജിവെയ്ക്കാന്‍ ആലോചിച്ചെങ്കിലും ഇത് ചെയ്താല്‍ പ്രധാനമന്ത്രിയും സമ്മര്‍ദത്തിലാകുമെന്നതിനാല്‍ ഐഡിയ മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.
Other News in this category



4malayalees Recommends