പറഞ്ഞതൊന്നും മാഞ്ഞുപോയിട്ടില്ല !! പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ ഹാരിയ്ക്കും മേഗനും ക്യാമറ ക്രൂവിനെ കൊണ്ടുവരാന്‍ അനുവാദമില്ല, എല്ലാം പകര്‍ത്താമെന്ന പ്രതീക്ഷയില്‍ നിന്ന നെറ്റ്ഫ്‌ളിക്‌സിന് തിരിച്ചടിയായി കൊട്ടാരത്തിന്റെ തീരുമാനം

പറഞ്ഞതൊന്നും മാഞ്ഞുപോയിട്ടില്ല !! പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ ഹാരിയ്ക്കും മേഗനും ക്യാമറ ക്രൂവിനെ കൊണ്ടുവരാന്‍ അനുവാദമില്ല, എല്ലാം പകര്‍ത്താമെന്ന പ്രതീക്ഷയില്‍ നിന്ന നെറ്റ്ഫ്‌ളിക്‌സിന് തിരിച്ചടിയായി കൊട്ടാരത്തിന്റെ തീരുമാനം
രാജ കുടുംബത്തിന് മാനഹാനിയുണ്ടാക്കിയ ഹാരിയും മേഗനും രാജ കൊട്ടാരത്തില്‍ രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിനെത്തുമ്പോള്‍ ഏവരും ആകാംക്ഷയിലാണ്. ഇരുവര്‍ക്കും കൊട്ടാരം വേണ്ട പരിഗണന നല്‍കുമോ എന്ന ചര്‍ച്ച തുടങ്ങി കഴിഞ്ഞു. ട്രൂപ്പിംഗ് ദി കളര്‍ ചടങ്ങിനിടെ ബക്കിങ്ഹാം കൊട്ടാരത്തിലെ ബാല്‍ക്കണിയില്‍ രാജ്ഞിക്കൊപ്പം ഇവരുണ്ടാകില്ലെന്ന് കൊട്ടാരം വ്യക്തമാക്കി. രാജ്ഞിയുടെ തന്നെ തീരുമാനമാണിതെന്നാണ് സൂചന. മുതിര്‍ന്ന രാജ കുടുംബഗങ്ങള്‍ എന്ന രീതിയിലുള്ള ചുമതലയുള്ളവര്‍ക്ക് മാത്രം ബാല്‍ക്കണിയില്‍ പ്രവേശനം. ലൈംഗീക പീഡന കേസില്‍പ്പെട്ട ആന്‍ഡ്രൂ രാജകുമാരന്റെ സാന്നിധ്യം ഒഴിവാക്കാനാകും ഇതെന്നും റിപ്പോര്‍ട്ടുണ്ട്. തങ്ങളും മക്കളും ജൂബിലി ആഘോഷത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് ഹാരിയും മേഗനും അറിയിച്ചു.


അതിനിടെ കൊട്ടാരത്തിന് അകത്ത് ഹാരിയുടെയും മേഗന്റെയും ജീവിതം പകര്‍ത്തുന്നതില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സ് ക്യാമറ ക്രൂവിന് വിലക്കേര്‍പ്പെടുത്തിയേക്കും. 112 മില്യണ്‍ പൗണ്ടിന്റെ കരാറിന്റെ ഭാഗമായി ജൂബിലി ആഘോഷ ചടങ്ങുകള്‍ ദുരുപയോഗം ചെയ്‌തേക്കുമെന്ന ആശങ്കയിലാണ് വിലക്ക്. കരാര്‍ മുതലാക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് ശ്രമിക്കുമെന്നതിനാല്‍ കൊട്ടാരവും കരുതലിലാണ്.

ബക്കിംഗ്ഹാം കൊട്ടാരത്തിലും വിന്‍ഡ്‌സര്‍കാസിലും പ്രവേശനം നിഷേധിച്ചിട്ടുണ്ട്. പൊതു ജനങ്ങള്‍ക്കിടയില്‍ നിന്ന് ഇവരെ ചിത്രീകരിക്കാനേ കഴിയൂ. സെന്റ് പോള്‍ കത്തീഡ്രലില്‍ ക്യാമറ ക്രൂവിനെ അനുവദിച്ചേക്കും.

നെതര്‍ലന്‍ഡ്‌സില്‍ ഇന്‍വിക്ടസ് ഗെയിംസില്‍ മുപ്പതോളം പേരാണ് ഹാരിയേയും മേഗനേയും അനുഗമിച്ചത്. ജൂബിലി ആഘോഷത്തിലും ഇവര്‍ ശ്രദ്ധാകേന്ദ്രമായി മാറിയേക്കും. ബാല്‍ക്കണിയില്‍ പ്രവേശനം നിഷേധിച്ചത് ഹാരിയ്ക്കും മേഗനും തിരിച്ചടിയാണ്. മറ്റ് വിഐപികള്‍ക്കിടയില്‍ സ്ഥാനം നല്‍കിയിരിക്കുകയാണ് ഇരുവര്‍ക്കും.

ഇതിനിടെ മേഗന്റെ പേള്‍ എന്ന സീരിസ് നെറ്റ്ഫ്‌ളിക്‌സ് നിരാകരിച്ചതോടെ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മേഗനും ഹാരിയും വെബ്‌സൈറ്റില്‍ നിന്ന് നീക്കി. അനിമേഷന്‍ സീരിസിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള വിവരണമാണ് നീക്കിയത്. ഇപ്പോഴുള്ളത് ഹാര്‍ട്ട് ഓഫ് ഇന്‍വിക്ടസ് എന്ന ഡോക്യു സീരിസിനെ കുറിച്ചുള്ള വിവരങ്ങളാണ്.

Other News in this category



4malayalees Recommends