കസേര ഒഴിച്ചിടുന്നു.. 59 വര്‍ഷ ചരിത്രത്തില്‍ ആദ്യമായി എലിസബത്ത് രാജ്ഞിയില്ലാതെ ബ്രിട്ടീഷ് പാര്‍ലമെന്റ് യോഗം തുടങ്ങുന്നു ; ചാള്‍സ് നന്ദി പ്രമേയം വായിക്കും, സാക്ഷിയാകാന്‍ വില്യം

കസേര ഒഴിച്ചിടുന്നു.. 59 വര്‍ഷ ചരിത്രത്തില്‍ ആദ്യമായി എലിസബത്ത് രാജ്ഞിയില്ലാതെ ബ്രിട്ടീഷ് പാര്‍ലമെന്റ് യോഗം തുടങ്ങുന്നു ; ചാള്‍സ് നന്ദി പ്രമേയം വായിക്കും, സാക്ഷിയാകാന്‍ വില്യം
ശാരീരിക അസ്വസ്ഥതകള്‍ മൂലം പാര്‍ലമെന്റില്‍ യോഗം തുടങ്ങുമ്പോള്‍ ഇക്കുറി എലിസബത്ത് രാജ്ഞി പങ്കെടുക്കില്ല. 59 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ സംഭവമാണിത്. രാജ്ഞിയ്ക്കു പകരം ചാള്‍സ് രാജകുമാരന്‍ രാജ്ഞിയുടെ പ്രസംഗം പാര്‍ലമെന്റില്‍ വായിക്കും. ആദ്യമായി വില്യം രാജകുമാരന്‍ പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കും. ചാള്‍സ് രാജകുമാരന്‍ എത്തുന്നുണ്ടെങ്കിലും ജനപ്രതിനിധി സമ്മേളനത്തിലെ രാജ്ഞിയുടെ കസേര ഒഴിച്ചിടാനാണ് തീരുമാനം.

പാര്‍ലമെന്റ് സ്റ്റേറ്റ് ഓപ്പണിംഗ് എന്നത് രാജ്ഞിയുടെ ഔഗ്യോഗിക പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. സെഷനില്‍ അവതരിപ്പിക്കേണ്ട നിയമത്തെ കുറിച്ചും സര്‍ക്കാര്‍ നയ പരിപാടികള്‍ അറിയിച്ചും രാജ്ഞി പ്രസംഗിക്കാറുള്ളതാണ്. രാജ്ഞി പങ്കെടുക്കുമെന്നാണ് അവസാന നിമിഷം വരെ തീരുമാനിച്ചത്. 1959 ല്‍ ആന്‍ഡ്രൂ രാജകുമാരനേയും 1963 ല്‍ എഡ്വേര്‍ഡ് രാജകുമാരനേയും ഗര്‍ഭം ധരിച്ചിരുന്ന സമയത്തു മാത്രമായിരുന്നു രാജ്ഞി സെഷന്‍ വിട്ടു നിന്നിട്ടുള്ളത്.

യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയാണ് രാജ്ഞിയ്ക്ക് . നിലവിലെ ആരോഗ്യ സ്ഥിതി മനസിലാക്കി ഡോക്ടറുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്.


ഒരു വര്‍ഷമായി രാജ്ഞി പൊതുപരിപാടികള്‍ പലതും റദ്ദാക്കുകയാണ്. രാജ്ഞിയുടെ പ്രസംഗം ചാള്‍സ് രാജകുമാരന്‍ പാര്‍ലമെന്റില്‍ വായിക്കും. വില്യം രാജകുമാരനൊപ്പമാണ് ചാള്‍സ് പാര്‍ലമെന്റിലേത്തുക. കാമിലയും ചടങ്ങിലെത്തിയേക്കും. കെയ്റ്റ് പങ്കെടുക്കില്ല.ഈ ആഴ്ചയില്‍ വെര്‍ച്വല്‍ പ്രിവി കൗണ്‍സിലിങ് മീറ്റിങ്ങും പ്രധാനമന്ത്രിയുമായുള്ള ടെലഫോണ്‍ ചര്‍ച്ചയിലും രാജ്ഞി പങ്കെടുക്കും.

Other News in this category



4malayalees Recommends