അമ്മയുടെ മുന്നില്‍ നിന്നും രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രക്ഷകനായി വീട്ടിലെ വളര്‍ത്തുനായ; അക്രമിയുടെ കാലില്‍ നായ വിടാതെ കടിച്ചതോടെ കുട്ടിയെ മോചിപ്പിച്ച് സ്ഥലംവിട്ടു; പ്രതികളെ തിരഞ്ഞ് പോലീസ്

അമ്മയുടെ മുന്നില്‍ നിന്നും രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രക്ഷകനായി വീട്ടിലെ വളര്‍ത്തുനായ; അക്രമിയുടെ കാലില്‍ നായ വിടാതെ കടിച്ചതോടെ കുട്ടിയെ മോചിപ്പിച്ച് സ്ഥലംവിട്ടു; പ്രതികളെ തിരഞ്ഞ് പോലീസ്

ഹാംപ്ഷയറില്‍ രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തകര്‍ത്ത് വീട്ടിലെ വളര്‍ത്തുനായ. ഹാംപ്ഷയര്‍, റിംഗ്‌വുഡ് ദി മൗണ്ടില്‍ രാവിലെ 10.10നും, 10.50നും ഇടെയായിരുന്നു സംഭവം. യുവതി തന്റെ മകളും, നായയുമായി പ്രദേശത്ത് നില്‍ക്കവെയാണ് വളര്‍ത്തുനായയില്‍ താല്‍പര്യം കാണിച്ച് രണ്ട് പുരുഷന്‍മാര്‍ ഇവര്‍ക്ക് അരികിലെത്തിയത്.


എന്നാല്‍ പൊടുന്നനെ കൂട്ടത്തില്‍ ഒരാള്‍ പെണ്‍കുഞ്ഞിനെ കൈയിലെടുത്ത് അടുത്തുള്ള ഹൗസിംഗ് എസ്റ്റേറ്റിലേക്ക് ഓടിയെന്ന് അമ്മ പോലീസിനോട് പറഞ്ഞു. പക്ഷെ വളര്‍ത്തുനായ തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിന് തടസ്സം നിന്നു. കുട്ടിയെ തട്ടിയെടുത്തവന്റെ കാലില്‍ നായ കടിച്ചുപിടിച്ചതോടെ ശ്രമം ഉപേക്ഷിച്ച് ഇവര്‍ സ്ഥലംവിട്ടു.

'ചെറിയ കുട്ടിയ്ക്കും, അമ്മയ്ക്കും സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ പിന്തുണ നല്‍കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി മനസ്സിലാക്കാനുള്ള ശ്രമത്തിലാണ്. ഇവര്‍ക്കെതിരെ നടന്നത് തട്ടിക്കൊണ്ടുപോകല്‍ ശ്രമം തന്നെയാണ്', ഹാംപ്ഷയര്‍ പോലീസ് വക്താവ് പറഞ്ഞു.

Types of Dogs: 30 Top Ranked Dog Breeds Pictures 2022

30കളില്‍ പ്രായമുള്ള വെള്ളക്കാരായ രണ്ട് പുരുഷന്‍മാരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ജീന്‍സ് ധരിച്ച്, തൊപ്പിവെച്ച നിലയിലാരുന്നു ഇവരുടെ രൂപം. തട്ടിക്കൊണ്ടുപോകല്‍ ശ്രമം ഗുരുതരമായി തന്നെയാണ് കാണുന്നതെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ജാനിന്‍ ബ്രാഡ്‌ലി പറഞ്ഞു.

സമൂഹത്തില്‍ ഈ സംഭവത്തിന് കാര്യമായ പ്രത്യാഘാതം സൃഷ്ടിക്കാന്‍ കഴിയുമെന്ന് പോലീസ് സമ്മതിച്ചു. ലോക്കല്‍ ഏരിയയില്‍ അന്വേഷണം വ്യാപിപ്പിച്ചതായും, വീടുകള്‍ തോറും കയറി വിവരങ്ങള്‍ തേടുന്നതായും അധികൃതര്‍ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
Other News in this category



4malayalees Recommends