ആശുപത്രി നൈറ്റ് ഷിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി അക്രമിച്ചെന്ന കേസില്‍ ഇന്ത്യന്‍ ഡോക്ടറെ കുറ്റവിമുക്തനാക്കി കോടതി; വനിതാ ഡോക്ടറെ അപമാനിച്ചെന്ന ആരോപണം തള്ളിയ വിധിയെ കണ്ണീരോടെ സ്വീകരിച്ച് ഡോക്ടര്‍

ആശുപത്രി നൈറ്റ് ഷിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി അക്രമിച്ചെന്ന കേസില്‍ ഇന്ത്യന്‍ ഡോക്ടറെ കുറ്റവിമുക്തനാക്കി കോടതി; വനിതാ ഡോക്ടറെ അപമാനിച്ചെന്ന ആരോപണം തള്ളിയ വിധിയെ കണ്ണീരോടെ സ്വീകരിച്ച് ഡോക്ടര്‍

ആശുപത്രിയില്‍ നെറ്റ് ഫിഫ്റ്റിനിടെ വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഇന്ത്യന്‍ ഡോക്ടറെ കുറ്റവിമുക്തനാക്കി കോടതി. കണ്ണീരോടെയാണ് ഡോക്ടര്‍ വിധിപ്രസ്താവം ശ്രവിച്ചത്. വനിതാ ഡോക്ടറുടെ അനുമതി കൂടാതെ ഇവരെ കെട്ടിപ്പിടിക്കുകയും, ചുംബിക്കുകയും, ശരീരത്തില്‍ കയറിപ്പിടിക്കുകയും ചെയ്‌തെന്നായിരുന്നു ആരോപണങ്ങള്‍.


A jury took over six and a half hours to find Dr Senthil Gopalakrishnam not guilty of the allegations that he had hugged, kissed and groped the woman doctor without her consent

ഡോര്ഡസെറ്റിലെ ബോണ്‍മൗത്ത് ക്രൗണ്‍ കോടതിയില്‍ ഒരാഴ്ചയോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഇന്ത്യന്‍ വംശജനായ ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കിയത്. ഡോ. ഗോപാലകൃഷ്ണം തനിക്ക് നേരെ ബലപ്രയോഗം നടത്തുകയും, ഇതിന് ശേഷം ഓണ്‍-കോള്‍ ബെഡ്‌റൂമിലേക്ക് തള്ളി, സ്തനങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതിക്കാരി ആരോപിച്ചത്.

എന്നാല്‍ ഇതിനെ എതിര്‍ത്തതോടെ അര്‍ദ്ധനഗ്നതയെങ്കിലും കാണിക്കാന്‍ ഡോ. സെന്തില്‍ ആവശ്യപ്പെട്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ വനിതാ ഡോക്ടറാണ് തന്റെ അരികിലെത്തി ഈ വിധം പെരുമാറിയതെന്ന് 52-കാരനായ ഡോക്ടര്‍ വ്യക്തമാക്കി.

വനിതാ ഡോക്ടര്‍ തന്റെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുകയും, ബെഡ്‌റൂമിലേക്ക് തള്ളുകയുമായിരുന്നു. വാതിലടക്കാന്‍ ആവശ്യപ്പെടുകയും, കൈകള്‍ എടുത്ത് സ്തനത്തില്‍ വെയ്ക്കുകയും ചെയ്തത് വനിതാ ഡോക്ടറാണ്. അല്ലാതെ തനിക്ക് ഇവരോട് യാതൊരു ലൈംഗിക ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്ന് ഡോ. സെന്തില്‍ വ്യക്തമാക്കി.

വിചാരണയ്‌ക്കൊടുവില്‍ വനിതാ ഡോക്ടറുടെ ആരോപണങ്ങള്‍ തള്ളിയ കോടതി ഡോ. സെന്തില്‍ ഗോപാലകൃഷ്ണത്തെ വെറുതെവിടുകയായിരുന്നു.
Other News in this category



4malayalees Recommends