ബ്രിട്ടനില്‍ 'ചിക്കന്‍ ശങ്ക'! രാജ്യത്തെ ഏറ്റവും വലിയ ചിക്കന്‍ സപ്ലൈയറില്‍ നിന്നും എത്തിയ ചിക്കനില്‍ സാല്‍മോണെല്ല; സൂപ്പര്‍മാര്‍ക്കറ്റും, കണ്‍വീനിയന്‍സ് സ്റ്റോറുകളും ഉത്പന്നങ്ങള്‍ പിന്‍വലിച്ചു; ഫ്രിഡ്ജിലുണ്ടെങ്കില്‍ കഴിക്കരുത്!

ബ്രിട്ടനില്‍ 'ചിക്കന്‍ ശങ്ക'! രാജ്യത്തെ ഏറ്റവും വലിയ ചിക്കന്‍ സപ്ലൈയറില്‍ നിന്നും എത്തിയ ചിക്കനില്‍ സാല്‍മോണെല്ല; സൂപ്പര്‍മാര്‍ക്കറ്റും, കണ്‍വീനിയന്‍സ് സ്റ്റോറുകളും ഉത്പന്നങ്ങള്‍ പിന്‍വലിച്ചു; ഫ്രിഡ്ജിലുണ്ടെങ്കില്‍ കഴിക്കരുത്!

ബ്രിട്ടനില്‍ വിതരണം ചെയ്ത 100-ലേറെ കുക്ക്ഡ് ചിക്കന്‍ ഉത്പന്നങ്ങളില്‍ അപകടകരമായ സാല്‍മോണെല്ല കടന്നുകൂടാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ് അധികൃതര്‍. കോ-ഓപ്പ്, ആമസോണ്‍, കോസ്റ്റാ, സ്റ്റാര്‍ബക്ക്‌സ് എന്നിങ്ങനെയുള്ള വമ്പന്‍ ഫുഡ് ചെയിനുകളെയും സാല്‍മോണെല്ലാ ബാധ ബാധിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.


സാല്‍മോണെല്ലാ വിഷബാധ പിടികൂടാന്‍ ഇടയുള്ള ഉത്പന്നങ്ങളുടെ പട്ടിക ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി അധികൃതര്‍ പുറത്തുവിട്ടു. ഹള്ളിലെ വിശാലമായ ക്രാന്‍സ്‌വിക്ക് ഫുഡ് പ്രൊസസിംഗ് പ്ലാന്റില്‍ വിഷബാധ പൊട്ടിപ്പുറപ്പെട്ടതാണ് ഭക്ഷണപദാര്‍ത്ഥങ്ങളിലേക്കും വ്യാപിച്ചത്.


പ്രെറ്റ്, സെയിന്‍സ്ബറീസ്, ആല്‍ഡി, ലിയോണ്‍, എം&എസ്, വെയ്റ്റ്‌റോസ് എന്നിവ ഉള്‍പ്പെടെയുള്ള ഷോപ്പുകളിലും, സൂപ്പര്‍മാര്‍ക്കറ്റുകളിലും ചില കുക്ക് ചെയ്ത പൗള്‍ട്രി ഉത്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തിവെച്ചിട്ടുണ്ട്. ചിക്കന്‍ സാന്‍ഡ്‌വിച്ചുകള്‍, സാലഡുകള്‍, റാപ്‌സ്, റെഡി മീല്‍സ് എന്നിവയാണ് ഷെല്‍ഫുകളില്‍ നിന്നും പിന്‍വലിക്കുകയും, ചിലയിടങ്ങളില്‍ ഉപഭോക്താക്കളില്‍ നിന്നും തിരിച്ചുവിളിക്കുകയും ചെയ്തത്.

സൂപ്പര്‍മാര്‍ക്കറ്റുകളും, കോഫി ഷോപ്പും, കണ്‍വീനിയന്‍സ് സ്റ്റോറും ഉള്‍പ്പെടെ 12 വ്യത്യസ്ത ബ്രാന്‍ഡുകളിലേക്ക് എത്തുന്ന ഉത്പന്നങ്ങള്‍ക്കാണ് പ്രശ്‌നം പിടിപെട്ടിരിക്കുന്നത്. ആമസോണ്‍ ഫ്രഷ്, കോസ്റ്റാ, സ്റ്റാര്‍ബക്ക്‌സ്, വണ്‍ സ്‌റ്റോപ്പ് തുടങ്ങിയ സ്റ്റോറുകളിലെ ഉത്പന്നങ്ങളും യുകെഎഫ്എസ്എ പട്ടികയില്‍ ഉള്‍പ്പെടുന്നു.

മെയ് 11, 12, 13 തീയതികള്‍ക്കുള്ളില്‍ ഉപയോഗിക്കേണ്ട ഈ ഉത്പന്നങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഭക്ഷിക്കരുതെന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി വ്യക്തമാക്കി.
Other News in this category



4malayalees Recommends