ബ്രിട്ടനിലെ അഞ്ചില്‍ ഒന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും പിരിച്ചുവിടും, ചെലവു ചുരുക്കല്‍ നീക്കം തിരിച്ചടിയാകുന്നു ; സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് 90000 പേരെയെങ്കിലും പിരിച്ചുവിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി

ബ്രിട്ടനിലെ അഞ്ചില്‍ ഒന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും പിരിച്ചുവിടും,  ചെലവു ചുരുക്കല്‍ നീക്കം തിരിച്ചടിയാകുന്നു ; സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് 90000 പേരെയെങ്കിലും പിരിച്ചുവിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിയായി ബോറിസ് സര്‍ക്കാരിന്റെ തീരുമാനം. ചെലവു ചുരുക്കല്‍ നടപടിയുടെ ഭാഗമായി അഞ്ചിലൊന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ജീവിത ചെലവ് സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്. ഇതിനായി അടിയന്തര നടപടികള്‍ വേണമെന്നും കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന സര്‍ക്കാരിന് 90000 പേരെയെങ്കിലും പിരിച്ചുവിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


ശമ്പള തുക ലാഭിച്ച് നികുതിയില്‍ കൂടുതല്‍ ഇളവു നല്‍കി സാധാരണക്കാരെ സഹായിക്കേണ്ടത് അനിവാര്യമാണ്. ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതി അവരുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

91000 ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട രൂപ രേഖ ഒരുമാസത്തിനുള്ളില്‍ ഹാജരാക്കാന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു. പ്രതിവര്‍ഷം 3.5 ബില്യണ്‍ പൗണ്ട് ലാഭിക്കാനാണിത്. ഈ തുക നികുതി ഇളവു വഴി സാധാരണക്കാര്‍ക്ക് നല്‍കാനാകും. പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരെ കുറച്ച് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കാര്യക്ഷമമാക്കും.

വീടുകളിലിരുന്ന് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസികളിലേക്ക് തിരിച്ചെത്തണം. ചെലവ് കുറക്കാനും ജോലികള്‍ കാര്യക്ഷമമാക്കാനും സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്നും സര്‍ക്കാര്‍ സേവനങ്ങളില്‍ മികവുണ്ടാകണമെന്നും സര്‍ക്കാര്‍ വിലയിരുത്തി.

Other News in this category



4malayalees Recommends