അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ മലയാളി നഴ്‌സിനെ തേടിയെത്തിയത് 'എക്‌സ്ട്രാ-ഓര്‍ഡിനറി' പുരസ്‌കാരം; യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ട്രസ്റ്റിലെ മഞ്ജു മാത്യൂസിന് 'ദി ഡെയ്‌സി അവാര്‍ഡ്'

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ മലയാളി നഴ്‌സിനെ തേടിയെത്തിയത് 'എക്‌സ്ട്രാ-ഓര്‍ഡിനറി' പുരസ്‌കാരം; യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ട്രസ്റ്റിലെ മഞ്ജു മാത്യൂസിന് 'ദി ഡെയ്‌സി അവാര്‍ഡ്'

നഴ്‌സിംഗ് രംഗത്ത് സ്തുത്യുര്‍ഹമായ സേവനങ്ങള്‍ നല്‍കി ആഗോള തലത്തില്‍ തന്നെ അംഗീകാരം നേടുന്നതില്‍ മലയാളി നഴ്‌സുമാര്‍ മുന്നില്‍ തന്നെയുണ്ട്. ഇക്കുറി ലോകം അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചപ്പോള്‍ ബ്രിട്ടനിലെ മലയാളി സമൂഹത്തിനും സന്തോഷിക്കാനുള്ള വക ലഭിക്കുകയും ചെയ്തു.


യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ട്രസ്റ്റിലെ സീനിയര്‍ നഴ്‌സ് മഞ്ജു മാത്യൂസിനെയാണ് അത്യപൂര്‍വ്വ പുരസ്‌കാരം തേടിയെത്തിയത്. അന്താരാഷ്ട്ര നഴ്‌സുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചതിനാണ് സ്റ്റാഫോര്‍ഡിലെ കൗണ്ടിലെ ഹോസ്പിറ്റലില്‍ നിന്നും ഈ ബഹുമാകരമായ അവാര്‍ഡ് നേടുന്ന രണ്ടാമത്തെ വ്യക്തിയായി മഞ്ജു മാറിയത്.

നഴ്‌സുമാരും, മിഡ്‌വൈഫുമാരും രോഗികള്‍ക്കും, കുടുംബങ്ങള്‍ക്കും ദിവസേന നല്‍കുന്ന കാരുണ്യപൂര്‍വ്വമുള്ള നഴ്‌സിംഗ് പരിചരണങ്ങള്‍ക്കുള്ള അംഗീകാരമായ ദി ഡെയ്‌സി അവാര്‍ഡ് ഫോര്‍ എക്‌സ്ട്രാഓര്‍ഡിനറി നഴ്‌സസ് പുരസ്‌കാരമാണ് തീയേറ്റര്‍ നഴ്‌സായ മഞ്ജു മാത്യൂസിന് ലഭിച്ചത്.


'20 വര്‍ഷമായി സേവനരംഗത്തുള്ള മഞ്ജു യുഎച്ച്എന്‍എമ്മിലെ അന്താരാഷ്ട്ര നഴ്‌സുമാരെ സ്വാഗതം ചെയ്യുന്ന, പുരോഗമനപരമായ പ്രവര്‍ത്തനങ്ങളില്‍ അതിശയിപ്പിക്കുന്ന സേവമം കാഴ്ച വെച്ചു. പുതുതായി അപ്പോയിന്റ് ചെയ്യുന്ന നഴ്‌സുമാരെ സഹായിക്കാനും, പിന്തുണയ്ക്കാനും മഞ്ജു തന്റെ അനുഭവസമ്പത്ത് വിനിയോഗിച്ചു. ജോലി സമയത്തും, പുറത്തും ഇവരെ പരിഗണിച്ച്, സവിശേഷമായ സ്ഥാനം നല്‍തി. മഞ്ജുവിന്റെ ഈ നിലപാട് പ്രതീക്ഷകള്‍ക്കും അപ്പുറമാണ്', യുഎച്ച്എന്‍എം നഴ്‌സിംഗ് ഫോര്‍ ക്രിട്ടിക്കല്‍ കെയര്‍ & തീയറ്റേഴ്‌സ് മേധാവി ക്ലെയര്‍ ഹ്യൂഗ്‌സ് പറഞ്ഞു.


അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ ഡെയ്‌സി അവാര്‍ഡ് ലഭിച്ചതില്‍ ഏറെ വിനീതമായെന്ന് മഞ്ജു മാത്യൂസ് പ്രതികരിച്ചു. 'എന്റെ ടീം ഇല്ലായിരുന്നെങ്കില്‍ ഇതിന് സാധിക്കുമായിരുന്നില്ല. നിരവധി അന്താരാഷ്ട്ര നഴ്‌സുമാരെ ഞങ്ങളുടെ ഓര്‍ഗനൈസേഷനിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. യുഎച്ച്എന്‍എമ്മില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഈ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്', മഞ്ജു മാത്യൂസ് പറഞ്ഞു.

Other News in this category



4malayalees Recommends