ബവല്‍ ക്യാന്‍സറിന്റെ വേദനകള്‍ പങ്കുവെച്ച് രാജ്യത്തിന്റെ ഹൃദയം കീഴടക്കിയ ഡിബോറാ ജെയിംസിന് 'ഡെയിംഹുഡ്'; ജീവിതം അവസാനിക്കാന്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുമ്പോള്‍ ക്യാന്‍സര്‍ ചാരിറ്റിക്കായി സ്വരൂപിച്ചത് മില്ല്യണുകള്‍

ബവല്‍ ക്യാന്‍സറിന്റെ വേദനകള്‍ പങ്കുവെച്ച് രാജ്യത്തിന്റെ ഹൃദയം കീഴടക്കിയ ഡിബോറാ ജെയിംസിന് 'ഡെയിംഹുഡ്'; ജീവിതം അവസാനിക്കാന്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുമ്പോള്‍ ക്യാന്‍സര്‍ ചാരിറ്റിക്കായി സ്വരൂപിച്ചത് മില്ല്യണുകള്‍

ബവല്‍ ക്യാന്‍സര്‍ പിടിപെട്ട് ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നതിനിടയിലും തന്റെ അനുഭവങ്ങള്‍ മറയില്ലാതെ പങ്കുവെച്ച് രാജ്യത്തിന്റെ ഹൃദയത്തില്‍ ഇടംനേടിയ ഡിബോറാ ജെയിംസിന് ഡെയിംഹുഡ് സമ്മാനിച്ച് രാജ്ഞി. രണ്ട് മക്കളുടെ അമ്മയായ 40-കാരി തിങ്കളാഴ്ച മുതല്‍ നടത്തിയ ധനസമാഹരണം ഇതിനകം 3.6 മില്ല്യണ്‍ പൗണ്ടാണ് നേടിയത്.


താന്‍ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഡിബോറാ പ്രചരണം ഊര്‍ജ്ജിതമാക്കിയത്. 'വലിയ ആദരവാണ് ലഭിച്ചത്. ഇതില്‍ എന്ത് പറയണമെന്ന് പോലും അറിയില്ല. ഇതിന് അര്‍ഹതയുണ്ടെന്ന് തോന്നുന്നില്ല', ഡിബോറാ ജെയിംസ് ഡെയിംഹുഡ് ലഭിച്ചതിനെ കുറിച്ച് പ്രതികരിച്ചു.

ബക്കിംഗ്ഹാം കൊട്ടാരവും, കെന്‍സിംഗ്ടണ്‍ കൊട്ടാരവും, നം.10നും സംയുക്തമായി നടപടികള്‍ വേഗത്തിലാക്കിയാണ് ഡെയിംഹുഡ് സമ്മാനിക്കുന്നത്. വില്ല്യം രാജകുമാരനും ഇതിനായി പ്രവര്‍ത്തിച്ചെന്നാണ് കരുതുന്നത്. മരണത്തെ പുല്‍കുന്നതിന് മുന്‍പ് ഡിബോറയ്ക്ക് ആദരവ് സമ്മാനിക്കുകയായിരുന്നു ലക്ഷ്യം.

Deborah James with her kids Eloise and Hugo


തന്റെ ബവല്‍ബേബ് ഫണ്ടിലേക്ക് വന്‍തോതില്‍ ധനസമാഹരണം നടത്താന്‍ സഹായിച്ച എല്ലാവര്‍ക്കും ഡെയിം ഡിബോറാ നന്ദി പറഞ്ഞു. വീക്കെന്‍ഡോടെ 5 മില്ല്യണ്‍ പൗണ്ട് നേടാനാണ് ലക്ഷ്യമിടുന്നത്.

ഈ ആദരവ് ഡിബോറാ പൂര്‍ണ്ണമായും അര്‍ഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. നിരവധി ആളുകള്‍ക്ക് കരുത്തും, ധൈര്യവും പകരാന്‍ ഡിബോറയുടെ സത്യസന്ധമായ വാക്കുകള്‍ സാധിച്ചിട്ടുണ്ട്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends