വീണ്ടും ഒമിക്രോണ്‍ ഭീതി; സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള രണ്ട് വേരിയന്റുകള്‍ 'ആശങ്കയെന്ന്' യൂറോപ്യന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍; വാക്‌സിനുകളെ മറികടക്കുമെന്ന് മുന്നറിയിപ്പ്; ആശുപത്രികള്‍ക്കും, ഐസിയുകള്‍ക്കും മേല്‍ സമ്മര്‍ദം ഉയര്‍ത്തും?

വീണ്ടും ഒമിക്രോണ്‍ ഭീതി; സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള രണ്ട് വേരിയന്റുകള്‍ 'ആശങ്കയെന്ന്' യൂറോപ്യന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍; വാക്‌സിനുകളെ മറികടക്കുമെന്ന് മുന്നറിയിപ്പ്; ആശുപത്രികള്‍ക്കും, ഐസിയുകള്‍ക്കും മേല്‍ സമ്മര്‍ദം ഉയര്‍ത്തും?

ഒമിക്രോണ്‍ വേരിയന്റ് സൃഷ്ടിക്കുന്ന ആശങ്കയ്ക്ക് അവസാനമാകുന്നില്ല. വാക്‌സിനുകളെ മറികടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഒമിക്രോണിന്റെ രണ്ട് പുതിയ സ്‌ട്രെയിനുകളാണ് ആശങ്ക സൃഷ്ടിക്കുന്നത്. സമ്മര്‍ എത്തുന്നതോടെ യൂറോപ്പില്‍ കോവിഡ് കേസുകള്‍ പിടിമുറുക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.


ബിഎ4, ബിഎ5 എന്നീ വേരിയന്റുകള്‍ ഭൂഖണ്ഡത്തില്‍ ഉടനീളം കേസുകള്‍ വീണ്ടും വര്‍ദ്ധിപ്പിക്കുമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ & കണ്‍ട്രോള്‍ വ്യക്തമാക്കി. ആശുപത്രിയില്‍ കേസുകള്‍ കുതിച്ചുയരാനും, ഐസിയു സമ്മര്‍ദം ഉയര്‍ത്താനും പുതിയ സ്‌ട്രെയിനുകള്‍ കാരണമാകുമെന്നാണ് ആശങ്ക.

പുതിയ സ്‌ട്രെയിനുകള്‍ രൂപപ്പെടുന്നതിനാല്‍ എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കണമെന്ന് ഇയു സംഘടന ആവശ്യപ്പെട്ടു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, മറ്റ് രോഗസാധ്യത അധികമുള്ള ഗ്രൂപ്പുകള്‍ക്കും രണ്ടാം ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാനുള്ള പദ്ധതി തയ്യാറാക്കാനും, 80ന് മുകളിലുള്ളവരോട് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനും ഇസിഡിസി നിര്‍ദ്ദേശിക്കുന്നുണ്ട്.

The European Centre for Disease Prevention and Control (ECDC) said in a report that variants B4 and B5 could lead to an uptick in cases across the continent, risking a surge in hospital and ICU pressure. (Pictured: Brit receives a fourth jab at a vaccination centre in Doncaster in April)

ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് ബിഎ4, ബിഎ5 വേരിയന്റുകള്‍ സൗത്ത് ആഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയത്. ഇത് രാജ്യത്തെ ശക്തമായ സ്‌ട്രെയിനായി മാറുകയും ചെയ്തു. അതേസമയം മെയ് 22 ആയതോടെ ബിഎ5 പോര്‍ച്ചുഗലിലെ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വേരിയന്റായി മാറുമെന്ന് ഇസിഡിസി കണക്കാക്കുന്നു.

ഈ രണ്ട് വേരിയന്റുകള്‍ക്കും പ്രതിരോധശേഷിയെ മറികടക്കാന്‍ സാധിക്കുന്നുണ്ട്. കോവിഡ് ഇന്‍ഫെക്ഷനും, വാക്‌സിനും മൂലമുള്ള പ്രതിരോധം സമയം മുന്നോട്ട് പോകുമ്പോള്‍ കുറയുന്നതാണ് ഇതിന് കാരണം. ഇത് പരിഗണിച്ചാണ് ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നത്.
Other News in this category



4malayalees Recommends