ജൂബിലി ആഘോഷങ്ങള്‍ക്ക് സ്വപ്‌നസമാനമായ തുടക്കം; ബീക്കണുകള്‍ തെളിയിച്ച് രാജ്ഞി; ആര്‍എഎഫ് ഫ്‌ളൈപാസ്റ്റ് വീക്ഷിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് 96-കാരി; ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം താങ്ക്‌സ്ഗിവിംഗില്‍ നിന്നും വിട്ടുനില്‍ക്കും

ജൂബിലി ആഘോഷങ്ങള്‍ക്ക് സ്വപ്‌നസമാനമായ തുടക്കം; ബീക്കണുകള്‍ തെളിയിച്ച് രാജ്ഞി; ആര്‍എഎഫ് ഫ്‌ളൈപാസ്റ്റ് വീക്ഷിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് 96-കാരി; ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം താങ്ക്‌സ്ഗിവിംഗില്‍ നിന്നും വിട്ടുനില്‍ക്കും

രാജ്ഞിയുടെ പ്ലാറ്റിനം ജൂബില ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം. ട്രൂപ്പിംഗ് ദി കളര്‍ മാനത്ത് നിറങ്ങള്‍ പടര്‍ത്തിക്കൊണ്ടാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പിന്നാലെയാണ് രാജ്ഞി ബീക്കണുകള്‍ തെളിയിച്ചത്.


ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ദി ട്രീ ഓഫ് ട്രീസ് തെളിയിച്ചു. ജൂബിലിയ്ക്കായി ഗായകന്‍ ഗ്രിഗറി പോര്‍ട്ടര്‍ കൊയര്‍ നയിച്ചു. ഈ സന്തോഷത്തില്‍ ഇരിക്കവെയാണ് രാജ്ഞി ഇന്ന് നടക്കുന്ന സെന്റ് പോള്‍സ് താങ്ക്‌സ്ഗിവിംഗ് സര്‍വ്വീസില്‍ പങ്കെടുക്കുന്നില്ലെന്ന് സ്ഥിരീകരിച്ചത്. ഹോഴ്‌സ്ഗാര്‍ഡ് പരേഡിനിടെയാണ് ട്രൂപ്പിംഗ് ദി കളര്‍ ആരംഭിച്ചത്.

96-കാരിയാ രാജ്ഞി ട്രൂപ്പിംഗ് ദി കളര്‍ കാണാന്‍ എത്തിയിരുന്നില്ല. എന്നാല്‍ ആര്‍എഎഫ് ഫ്‌ളൈപാസ്റ്റ് വീക്ഷിക്കാന്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ രാജ്ഞി എത്തുകയും ചെയ്തു. വേദന കടിച്ചമര്‍ത്തിയാണ് രാജ്ഞി പുഞ്ചിരിച്ച് കൊണ്ട് ചടങ്ങുകളില്‍ പങ്കെടുത്തതെന്നാണ് പിന്നീട് വ്യക്തമായത്. ഇതോടെയാണ് താങ്ക്‌സ്ഗിവിംഗ് സര്‍വ്വീസില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം സ്വീകരിക്കേണ്ടി വന്നത്.

ഇതിനിടെ ആന്‍ഡ്രൂ രാജകുമാരന് കോവിഡ് പിടിപെട്ടത് പുതിയ ആശങ്കയായി. പോസിറ്റീവായതോടെ ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായി. മുന്‍നിരയില്‍ നിന്നും ഒഴിവാക്കപ്പെട്ട സ്ഥിതിക്ക് ഇത് ആന്‍ഡ്രൂവിന് ആശ്വാസമാണ് സമ്മാനിക്കുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ രാജ്ഞി മൂത്ത മകനെ നേരില്‍ കണ്ടിട്ടില്ലെന്നാണ് വിവരം. അതുകൊണ്ട് രാജ്ഞിക്ക് കോവിഡ് ആശങ്കകളില്ല.

മെഗാന്‍ മാര്‍ക്കിള്‍ രാജകുടുംബത്തിലെ കുട്ടികള്‍ക്കൊപ്പം സമയം പങ്കിടുന്ന ചിത്രങ്ങള്‍ ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ഹാരി രാജകുമാരനും, മക്കള്‍ക്കും ഒപ്പമാണ് മെഗാന്‍ യുകെയില്‍ മടങ്ങിയെത്തിയത്.
Other News in this category



4malayalees Recommends