മെഗാനും, ഹാരിയും ട്രൂപ്പിംഗ് ദി കളര്‍ കണ്ടു ജനലരികില്‍ നിന്ന്! രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ സസെക്‌സ് ദമ്പതിമാര്‍ക്ക് 'വിഐപി' സീറ്റ്; ബാല്‍ക്കണിയില്‍ പ്രവേശനമില്ല?

മെഗാനും, ഹാരിയും ട്രൂപ്പിംഗ് ദി കളര്‍ കണ്ടു ജനലരികില്‍ നിന്ന്! രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ സസെക്‌സ് ദമ്പതിമാര്‍ക്ക് 'വിഐപി' സീറ്റ്; ബാല്‍ക്കണിയില്‍ പ്രവേശനമില്ല?

രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ മെഗാന്‍ മാര്‍ക്കിളിനും, ഹാരി രാജകുമാരനും വിഐപി സീറ്റുകള്‍. യുകെയിലേക്ക് സ്വകാര്യ ജെറ്റില്‍ രഹസ്യമായി എത്തിയ ശേഷമാണ് ഇരുവരും കൊട്ടാരത്തിലെത്തിയത്. ബുള്ളറ്റ് പ്രൂഫ് കാറുകളിലാണ് മൂന്ന് വയസ്സുകാരന്‍ ആര്‍ച്ചിയും, ഒരു വയസ്സ് തികയാന്‍ പോകുന്ന ലിലിബെറ്റിനെയും കൂട്ടി ദമ്പതികള്‍ ഫ്രോഗ്മോര്‍ കോട്ടേജില്‍ എത്തിയത്.


ട്രൂപ്പിംഗ് ദി കളര്‍ വീക്ഷിക്കാന്‍ ഇരുവര്‍ക്കും മുന്‍നിര സീറ്റുകള്‍ തന്നെ അനുവദിക്കപ്പെട്ടു. ട്രൂപ്പിംഗ് ദി കളറിനിടെ സാവന്നാ ഫിലിപ്‌സിനെയും, മിയാ ടാന്‍ഡാലിനെയും രസിപ്പിക്കുന്ന മെഗാന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ഏറെ സന്തോഷത്തില്‍ ചിരിച്ച് കൊണ്ടാണ് മെഗാന്‍ പ്രത്യക്ഷപ്പെട്ടത്.

ജൂബിലി ആഘോഷങ്ങളില്‍ ഹാരിയും, മെഗാനും പങ്കെടുക്കുന്നത് സജീവ ചര്‍ച്ചാവിഷയമായിരുന്നു. രാജകീയ ഡ്യൂട്ടി ഉപേക്ഷിച്ച് പോയ ദമ്പതികള്‍ യുഎസില്‍ നിന്നും എത്തുന്നത് ജനശ്രദ്ധ തിരിച്ചുവിടുമെന്നായിരുന്നു ആശങ്ക. എന്നാല്‍ സുപ്രധാന ചടങ്ങുകളില്‍ സജീവ രാജകുടുംബാംഗങ്ങള്‍ക്ക് മാത്രം ഇടംനല്‍കി ആ ചര്‍ച്ചയും, പ്രതിസന്ധിയും രാജ്ഞി തുടക്കത്തിലേ നീക്കി.

യുകെയില്‍ പഴുതടച്ച സുരക്ഷ നല്‍കുമെന്ന് ഉറപ്പ് നല്‍കിക്കൊണ്ടാണ് ഹാരിയെ രാജ്ഞി ചടങ്ങിലേക്ക് ക്ഷണിച്ചത്. വിമാനത്താവളത്തില്‍ രാജ്ഞിയുടെ ബുള്ളറ്റ് പ്രൂഫ് കാറുകളും, സ്വന്തം അംഗരക്ഷകരെയും അയച്ചാണ് ഹാരി കുടുംബത്തെ രാജ്ഞി സ്വീകരിച്ചത്.
Other News in this category



4malayalees Recommends