പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭക്ക് മാഞ്ചസ്റ്ററില്‍ പുതിയ ദൈവാലയം ഒരുങ്ങുമ്പോള്‍ ചേര്‍ന്ന് നിന്ന് മലയാളി സമൂഹവും, ധനശേഖരാണാര്‍ത്ഥം പുറത്തിറക്കിയ റാഫിള്‍ ടിക്കറ്റ് വില്പന ആരംഭിച്ചു

പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭക്ക് മാഞ്ചസ്റ്ററില്‍ പുതിയ ദൈവാലയം ഒരുങ്ങുമ്പോള്‍ ചേര്‍ന്ന് നിന്ന് മലയാളി സമൂഹവും, ധനശേഖരാണാര്‍ത്ഥം പുറത്തിറക്കിയ റാഫിള്‍ ടിക്കറ്റ് വില്പന ആരംഭിച്ചു
മാഞ്ചസ്റ്റര്‍: 2004 മുതല്‍ മാഞ്ചസ്റ്ററില്‍ ആരാധന നടത്തിവരുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക ബോള്‍ട്ടണില്‍ സ്വന്തമായി ഒരു സ്ഥലം വാങ്ങുകയും അവിടെ ദൈവാലയത്തിന്റെ പണികള്‍ പൂര്‍ത്തിയായി വരികയുമാണ്. ഇടവകയിലെ ഓരോ വ്യക്തികളുടെയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലീകരിക്കപ്പെടുന്നത്. പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവ ശ്രേഷ്ഠ കാതോലിക്ക ബാവ, അഭിവന്ദ്യ പിതാക്കന്മാര്‍ എന്നിവരാല്‍ ദൈവാലയം വിശുദ്ധ മൂറോന്‍ കൂദാശ നടത്തുവാന്‍ വൈദീകരും മാനേജിങ് കമ്മിറ്റിയും, മറ്റ് കമ്മിറ്റികളും, ഇടവക മുഴുവനും അഹോരാത്രം പരിശ്രമിച്ചു വരികയാണ്.


ഇതിലേക്കുള്ള ധനശേഖരണാര്‍ത്ഥം ഇടവക ഒരു പള്ളി ബില്‍ഡിംഗ് റാഫിള്‍ ടിക്കറ്റ് പുറത്തിറക്കുകയുണ്ടായി. ഒരു റാഫിള്‍ ടിക്കറ്റിന് പത്തു പൗണ്ട് ആണ് വില 2022 ഡിസംബര്‍ 24 ന് നടക്കുന്ന നറുക്കെടുപ്പില്‍ ഒരു പവന്‍ സ്വര്‍ണം വീതം അഞ്ചുപേര്‍ക്ക് വിതരണം ചെയ്യും. റാഫിള്‍ ടിക്കറ്റ് വിതരണോദ്ഘാടനം 2022 മെയ് 22 ന് ഞായറാഴ്ച മാഞ്ചസ്റ്ററിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും സഹകരണത്തോടെ നടത്തപ്പെട്ടു. ഇടവക വികാരി ബഹുമാപ്പെട്ട ഫാദര്‍ ഗീവര്‍ഗീസ് തണ്ടായത്ത്, ഇടവകയിലെ വൈദീകന്‍ ബഹുമാനപ്പെട്ട ഫാദര്‍ എല്‍ദോ രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റിന്റെ ആദ്യ വില്‍പ്പന നടത്തിയത്.


യുക്മ ദേശീയ സെക്രട്ടറി ശ്രീ. അലക്‌സ് വര്‍ഗീസ്, ലോ ആന്റ് ലോയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍, അലൈഡ് ഫിനാന്‍സിനെ പ്രതിനിധീകരിച്ച് ശ്രീ. കിഷോര്‍ ബേബി, എം എം എ പ്രസിഡന്റ് ശ്രീ. വില്‍സണ്‍ മാത്യു, എം എം സി എ പ്രസിഡന്റ് ശ്രീ. ആഷന്‍ പോള്‍, സാല്‍ഫോര്‍ഡ് മലയാളീ അസോസിയേഷന്‍ പ്രസിഡന്‍ന്റ് ശ്രീ. ജിജി എബ്രഹാം, ട്രാഫോര്‍ഡ് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ചാക്കോ ലൂക്ക്, സ്റ്റോക്‌പോര്‍ട് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. മനോജ് ജോണ്‍, നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. സാജു പാപ്പച്ചന്‍ തുടങ്ങിയവരാണ് വിവിധ മലയാളി സമൂഹങ്ങളുടെ പ്രതിനിധികളായി ടിക്കറ്റുകള്‍ ആദ്യമായി ഏറ്റുവാങ്ങിയത്. ഇടവകയുടെ മുന്‍പോട്ടുള്ള പ്രവത്തനങ്ങള്‍ക്ക് യു കെ യിലെയും മലയാളി സംഘടനകള്‍ പൂര്‍ണ പിന്തുണ നല്‍കും എന്ന് പ്രതിനിധികള്‍ പറഞ്ഞത് ഇടവകയെ ആവേശത്തിലാക്കി.


ഇടവക വികാരി ബഹുമാനപ്പെട്ട ഫാദര്‍ ഗീവര്‍ഗീസ് തണ്ടായത്ത്, സഹവികാരി ബഹുമാനപ്പെട്ട ഫാദര്‍ എല്‍ദോസ് വട്ടപ്പറമ്പില്‍, ഇടവക പട്ടക്കാരന്‍ ബഹുമാനപ്പെട്ട ഫാദര്‍ എല്‍ദോ രാജന്‍, സെക്രട്ടറി ശ്രീ. ബിജോയ് ഏലിയാസ്, ട്രസ്റ്റീ ശ്രീ. എല്‍ദോസ് കുര്യാക്കോസ് പെരിങ്ങാട്ടില്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്. എല്ലാ വിശ്വാസികളുടെയും മലയാളീ സമൂഹത്തിന്റെയും പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു .

Other News in this category



4malayalees Recommends