പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: പുതിയ തൊഴിലുടമയിലേക്ക് മാറാന്‍ ലെവി കുടിശ്ശിക അടയ്‌ക്കേണ്ട

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: പുതിയ തൊഴിലുടമയിലേക്ക് മാറാന്‍ ലെവി കുടിശ്ശിക അടയ്‌ക്കേണ്ട
സൗദി അറേബ്യയിലെ പ്രവാസികള്‍ നിലവിലുള്ള തൊഴിലുടമയില്‍ നിന്ന് പുതിയ തൊഴിലുടമയിലേക്ക് മാറുമ്പോള്‍ ലെവി കുടിശിക അടയ്‌ക്കേണ്ടതില്ല. സ്‌പോണ്‍സര്‍ഷിപ്പ് മാറുമ്പോള്‍ മാറുന്ന തീയതി മുതലുള്ള ലെവി പുതിയ സ്‌പോണ്‍സര്‍ അടച്ചാല്‍ മതിയെന്നും അതുവരെയുള്ള ലെവി പഴയ സ്‌പോണ്‍സറാണ് അടക്കേണ്ടതെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

തൊഴില്‍ മന്ത്രാലയത്തിന്റെ 'ക്വിവ' വെബ്‌സൈറ്റിലുള്ള വ്യക്തിഗത സ്ഥാപനങ്ങള്‍ക്കിടയിലെ തൊഴില്‍ മാറ്റ സംവിധാനത്തിലാണ് ഈ പരിഷ്‌കരണം. ഇതോടെ നിലവിലെ സ്‌പോണ്‍സറുടെ കീഴിലായിരുന്നപ്പോഴുള്ള ലെവി അടക്കാതെ തന്നെ പുതിയ തൊഴിലുടമയിലേക്ക് തൊഴിലാളിക്ക് സ്!പോണ്‍സര്‍ഷിപ്പ് മാറാന്‍ കഴിയും. തൊഴിലാളി തന്റെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലായ തീയതി മുതലുള്ള ലെവി പുതിയ തൊഴിലുടമ അടച്ചാല്‍ മതിയാകും.


Other News in this category4malayalees Recommends