ഇഡി അറസ്റ്റ് ചെയ്താല്‍ ജയിലില്‍ കിടന്നോളാം, പക്ഷെ വയ്യാതെ കിടക്കുന്ന അമ്മ അറിയരുതെന്ന് രാഹുല്‍ഗാന്ധി തന്നോട് പറഞ്ഞെന്ന് കെ സി വേണുഗോപാല്‍

ഇഡി അറസ്റ്റ് ചെയ്താല്‍ ജയിലില്‍ കിടന്നോളാം, പക്ഷെ വയ്യാതെ കിടക്കുന്ന അമ്മ അറിയരുതെന്ന് രാഹുല്‍ഗാന്ധി തന്നോട് പറഞ്ഞെന്ന് കെ സി വേണുഗോപാല്‍
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാഷനല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യും എന്ന സംശയം ഉയര്‍ന്നപ്പോള്‍ അതില്‍ പ്രശ്‌നമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി വെളിപ്പെടുത്തല്‍. എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് സ്വകാര്യ ചാനലിലെ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജയിലില്‍ കിടന്നോളാം, പക്ഷേ ആശുപത്രിയില്‍ കിടക്കുന്ന അമ്മ ഇക്കാര്യം അറിയരുത് എന്നു മാത്രമായിരുന്നു രാഹുല്‍ ഗാന്ധി തന്നോട് ആവശ്യപ്പെട്ടതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

ഇഡിയുടെ ചോദ്യം ചെയ്യലിന് കോണ്‍ഗ്രസ് എതിരല്ല. അതിന്റെ രീതിയോടാണ് എതിര്‍പ്പെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന ധാരണ മനഃപൂര്‍വം പരത്തിയെന്നും ഇത്തരത്തില്‍ സിപിഎമ്മിനെ സഹായിക്കുകയായിരുന്നു ബിജെപി സര്‍ക്കാര്‍ ചെയ്തതെന്നും കെസി ആരോപിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം അന്വേഷണം നിലച്ചതിനെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയെ ഒന്നു വിളിച്ചു ചോദിക്കാന്‍ പോലും അന്വേഷണ ഏജന്‍സികള്‍ തയാറായില്ല.

ആരോപണങ്ങള്‍ എല്ലാം വിശ്വസിക്കുന്നില്ലെങ്കിലും അന്വേഷിക്കുന്നതില്‍ എന്താണ് തെറ്റെന്നും കേരളത്തിലും ബിജെപിയുടെ ടാര്‍ഗറ്റ് കോണ്‍ഗ്രസ് തന്നെയാണെന്നും കെസി വേണുഗോപാല്‍ നേരെ ചൊവ്വേ പരിപാടിയില്‍ പ്രതികരിച്ചു.

Other News in this category



4malayalees Recommends