തെറ്റാണെങ്കില്‍ കേസ് എടുക്കാം'; ജെയ്ക്കിന് ഒപ്പമുള്ള വീണയുടെ ചിത്രം പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍

തെറ്റാണെങ്കില്‍ കേസ് എടുക്കാം'; ജെയ്ക്കിന് ഒപ്പമുള്ള വീണയുടെ ചിത്രം പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാറും ഒരുമിച്ചുള്ള ചടങ്ങുകളുടെ ചിത്രം പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 2020 മേയ് 20 വരെ സൈറ്റില്‍ ജെയ്ക് ബാലകുമാറിന്റെ ചിത്രവും അദ്ദേഹം കമ്പനിയുടെ മെന്റര്‍ ആണെന്ന വിവരവും ഉണ്ടായിരുന്നതായി മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

പിന്നീട് സൈറ്റ് നോക്കാന്‍ കഴിയാതെയായി. വെബ്‌സൈറ്റ് ഡൗണായ സമയത്ത് നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കി. മെയ്20 ന് വെബ്‌സൈറ്റിലുണ്ടായ വിവരങ്ങള്‍ പിന്നീട് കാണാതായി. ജൂണ്‍ 20ന് സൈറ്റ് വീണ്ടും ലഭിച്ചു തുടങ്ങിയപ്പോള്‍ ജെയ്ക്കിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.

ജെയ്ക് എക്‌സാലോജിക്കിന്റെ മെന്ററല്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി, താന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ നിഷേധിക്കാന്‍ തയാറുണ്ടോയെന്ന് കുഴല്‍നാടന്‍ ചോദിച്ചു. താന്‍ പറഞ്ഞ വിവരങ്ങള്‍ തെറ്റാണെങ്കില്‍ കേസെടുക്കാമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ തന്റെ എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിയുടെ വെബ്‌സൈറ്റില്‍ കുറിച്ചിരുന്നു എന്നാണു ഇന്നലെ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. പിന്നീട് ഇന്ന് രാവിലെ ഇതിന്റെ തെളിവുകളും കുഴല്‍നാടന്‍ പുറത്തുവിടുകയായിരുന്നു.

Other News in this category



4malayalees Recommends