വീണയുടെ ബിസിനസ് ആവശ്യത്തിനായി ഷാര്‍ജ ഭരണാധികാരെ ക്ലിഫ് ഹൗസിലെത്തിച്ചത് താനെന്ന സ്വപ്നയുടെ ആരോപണം ചര്‍ച്ചയാകുന്നു ; യൂസഫലിയെ ഒഴിവാക്കി ബിസിനസ് ശരിയാക്കാനായിരുന്നു നീക്കമെന്നും സ്വപ്ന ; മുഖ്യമന്ത്രി മറുപടി നല്‍കിയേക്കും

വീണയുടെ ബിസിനസ് ആവശ്യത്തിനായി ഷാര്‍ജ ഭരണാധികാരെ ക്ലിഫ് ഹൗസിലെത്തിച്ചത് താനെന്ന സ്വപ്നയുടെ ആരോപണം ചര്‍ച്ചയാകുന്നു ; യൂസഫലിയെ ഒഴിവാക്കി ബിസിനസ് ശരിയാക്കാനായിരുന്നു നീക്കമെന്നും സ്വപ്ന ; മുഖ്യമന്ത്രി മറുപടി നല്‍കിയേക്കും
ഇന്നും സഭ പ്രക്ഷുബ്ദമാകും. സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നാലെ ചര്‍ച്ച സജീവമായിരിക്കുകയാണ്. മാത്യു കുഴല്‍നാടന്റെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കുമെന്നാണ് പ്രതിക്ഷ.

നിയമവിരുദ്ധമായിട്ടാണ് ഷാര്‍ജ ഭരണാധികാരിയുമായി മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.

സ്വപ്നയുടെ വെളിപ്പെടുത്തലിങ്ങനെ

ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ചാണ് ക്‌ളിഫ് ഹൗസിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിനാണ് അങ്ങനെ ചെയ്തത്. യൂസഫലി അടക്കമുള്ള മറ്റുള്ളവരുടെ സാന്നിധ്യമില്ലാതെ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഷാര്‍ജ ഭരണാധികാരിയുമായി സംസാരിച്ച് ബിസിനസ് ശരിയാക്കാനായിരുന്നു ഇതെന്നും സ്വപ്ന പറഞ്ഞു.

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ വിദേശ പ്രതിനിധിക്ക് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. വിമാനത്താവളത്തില്‍ നിന്ന് ലീലാ റാവിസ് ഹോട്ടലിലേക്കും അവിടെ നിന്ന് രാജ്ഭവനില്‍ നടക്കുന്ന ഡി ലിറ്റ് വിതരണ ചടങ്ങില്‍ പങ്കെടുക്കുക. ഹോട്ടലിലേക്ക് മടങ്ങുക. വീണ്ടും വിമാനത്താവളത്തിലേക്ക് ഇങ്ങനെയായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഷെഡ്യൂള്‍. അതിനെ വളച്ച് തിരിച്ചത് ഞാനാണ്.

മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബത്തിനേയും സന്ദര്‍ശിച്ചത് നിയമവിരുദ്ധമായിട്ടാണ്. ക്ലിഫ് ഹൗസിലെ സന്ദര്‍ശനത്തിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ല. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം അന്ന് എഡിജിപി ആയിരുന്ന മനോജ് എബ്രഹാമിനെ വിളിച്ച് പൈലറ്റ് വാഹനം വഴി തിരിച്ചുവിട്ടവളാണ് ഞാന്‍. ഇവരുടെ നിര്‍ദേശപ്രകാരം ഞാന്‍ തന്നെയാണ് അതൊക്കെ ചെയ്തത്'സ്വപ്ന പറഞ്ഞു.

മുഖ്യമന്ത്രി, വീണ വിജയന്‍, കമല ഇങ്ങനെയുള്ളവരൊക്കെ ഷാര്‍ജ ശൈഖിന് ഗിഫ്റ്റ് നല്‍കിയിട്ടുണ്ട്. കൈക്കൂലി നല്‍കിയെന്ന് താന്‍ പറഞ്ഞിട്ടില്ല. വളരെ സിംപിളായ ഇംഗ്ലീഷിലാണ് താന്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. ഇവര്‍ കണ്ടതിനേക്കാള്‍ അപ്പുറം ഷാര്‍ജ ശൈഖ് കണ്ടിട്ടുണ്ട്. ഇതൊന്നും അവര്‍ സ്വീകരിക്കില്ല. ഇംഗ്ലീഷ് അറിയില്ലെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കരുത്. ഇംഗ്ലീഷ് നേരെ വായിച്ച് മനസ്സിലാക്കണം. എന്റെ പക്കല്‍ വീഡിയോ ഉണ്ടെന്നും സ്വപ്ന പറഞ്ഞു.

Other News in this category



4malayalees Recommends