ബഫര്‍സോണ്‍; സുപ്രീംകോടതി വിധി മന്ത്രിസഭ ചോദിച്ചു വാങ്ങിയത്, സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് വി ഡി സതീശന്‍

ബഫര്‍സോണ്‍; സുപ്രീംകോടതി വിധി മന്ത്രിസഭ ചോദിച്ചു വാങ്ങിയത്, സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് വി ഡി സതീശന്‍
ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോഴത്തെ വിധി സുപ്രീംകോടതിയില്‍ നിന്ന് ചോദിച്ചു വാങ്ങിയതാണ്. ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കി തരണം എന്ന് ഫലത്തില്‍ കേരളസര്‍ക്കാര്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയം ജനവാസ കേന്ദ്രങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കണം എന്നായിരുന്നു 2013 ലെ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ 2019ല്‍ യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി മന്ത്രിസഭാ തീരുമാനമെടുത്തു. അത് കേന്ദ്രത്തിന് അയച്ച് കൊടുത്തു. ഈ നിലപാട് കൂടിയാണ് സുപ്രീംകോടതിയിലേക്ക് പോയതും ഇപ്പോള്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന ഇടിത്തീയായി വന്നിരിക്കുകയും ചെയ്തിരിക്കുന്നതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ ഹര്‍ത്താല്‍ നടത്തി പിണറായി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഗുരുതരമായ പല വീഴ്ചകളും ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നുണ്ടായി. ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കി തരണം എന്ന് ഫലത്തില്‍ കേരളസര്‍ക്കാര്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥതയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. വനംവകുപ്പിന് ഇക്കാര്യത്തില്‍ ഒരു ശ്രദ്ധയുമുണ്ടായില്ല. ബഫര്‍സോണില്‍ പ്രതിപക്ഷം സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Other News in this category



4malayalees Recommends