അടുത്ത രണ്ടാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുള്ള വെട്ടിനിരത്തലുകളുടെ ദിനം; ടോറി നേതൃ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നില്‍ ദിവസങ്ങള്‍ മാത്രം; സെപ്റ്റംബര്‍ 5ന് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും

അടുത്ത രണ്ടാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുള്ള വെട്ടിനിരത്തലുകളുടെ ദിനം; ടോറി നേതൃ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നില്‍ ദിവസങ്ങള്‍ മാത്രം; സെപ്റ്റംബര്‍ 5ന് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും
ആരാകും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി? ഈ ചോദ്യത്തിന് സെപ്റ്റംബര്‍ 5ന് ഉത്തരം ലഭിക്കും. സെപ്റ്റംബറിലെ ആദ്യ ആഴ്ചയില്‍ തന്നെ തന്റെ പിന്‍ഗാമിയെ തീരുമാനിക്കുന്നതോടെ അധികാര കൈമാറ്റം നടത്തി ബോറിസ് ജോണ്‍സണ്‍ നം.10 വിട്ടൊഴിയും.

മൂന്ന് വര്‍ഷവും, ഒരു മാസവും അധികാരത്തില്‍ ഇരുന്ന ശേഷമാണ് ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിയുന്നത്. 1922 എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് അടുത്ത കണ്‍സര്‍വേറ്റീവ് നേതാവിനെ തെരഞ്ഞെടുക്കാനുള്ള വെടിപൊട്ടിച്ചത്.

ജൂലൈ അവസാനത്തോടെ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളുടെ എണ്ണം നിലവിലെ 11-ല്‍ നിന്നും രണ്ടാക്കി ചുരുക്കുന്ന തരത്തിലാണ് ടൈംടേബിള്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ രണ്ട് നേതാക്കളാകും പാര്‍ട്ടി അംഗങ്ങളുടെ സമ്പൂര്‍ണ്ണ വോട്ടെടുപ്പിന് വിധേയരാകുക.

ബുധനാഴ്ച ആദ്യ റൗണ്ട് എംപിമാരുടെ വോട്ടിംഗ് നടക്കും. രണ്ടാം വോട്ട് വ്യാഴാഴ്ചയും നടക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടാം റൗണ്ടിലേക്ക് കടക്കാന്‍ ചുരുങ്ങിയത് 30 വോട്ടുകള്‍ ആവശ്യമാണ്.

നിലവില്‍ മുന്‍ ചാന്‍സലര്‍ ഋഷി സുനാകാണ് മത്സരത്തില്‍ മുന്നിലുള്ളത്. നം.10-ലേക്കുള്ള യാത്രയില്‍ ഇതിനകം 37 എംപിമാരുടെ വരെ പിന്തുണ ഇദ്ദേഹത്തിനുണ്ട്. രണ്ടാം സ്ഥാനത്തുള്ള പെന്നി മോര്‍ഡൗണ്ടിന് 22 അംഗങ്ങളുടെ പിന്തുണയാണുള്ളത്.

ബോറിസ് ജോണ്‍സണ്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാന്‍ തയ്യാറായിട്ടില്ല. എന്തായാലും ആഴ്ചകള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ ചിത്രം വ്യക്തമാകും.
Other News in this category



4malayalees Recommends