കാമുകന് ഇഷ്ടം ലൈംഗിക പീഡനം പോലുള്ള സെക്‌സ്; ശ്വാസംമുട്ടിച്ച് ബോധംകെട്ട് കിടക്കുമ്പോള്‍ സെക്‌സില്‍ ഏര്‍പ്പെട്ടത് ബലാത്സംഗം പോലെയെന്ന് യുവതി; തര്‍ക്കത്തിനൊടുവില്‍ കാമുകനെ 31-കാരി കുത്തിക്കൊന്നു

കാമുകന് ഇഷ്ടം ലൈംഗിക പീഡനം പോലുള്ള സെക്‌സ്; ശ്വാസംമുട്ടിച്ച് ബോധംകെട്ട് കിടക്കുമ്പോള്‍ സെക്‌സില്‍ ഏര്‍പ്പെട്ടത് ബലാത്സംഗം പോലെയെന്ന് യുവതി; തര്‍ക്കത്തിനൊടുവില്‍ കാമുകനെ 31-കാരി കുത്തിക്കൊന്നു

ബലാത്സംഗം പോലുള്ള സെക്‌സിനിടെ യുവതിയെ ശ്വാസം മുട്ടിച്ച് ബോധംകെടുത്തിയതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ കാമുകനെ കുത്തിക്കൊലപ്പെടുത്തി. 31-കാരി ഹെയ്‌ലി കീറ്റിംഗാണ് പങ്കാളിയായ മാത്യൂ വേംലെയ്ടണിനെ നെഞ്ചില്‍ ഒറ്റക്കുത്തിന് തീര്‍ത്ത കേസില്‍ പ്രതിയായിരിക്കുന്നത്.


ബ്രിസ്‌റ്റോള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് 41-കാരനായ പങ്കാളിക്ക് ക്രൂരമായ സെക്‌സ് സെഷനുകള്‍ക്കിടെ തന്നെ ബോധം കെടുത്തുന്നത് വരെ ശ്വാസം മുട്ടിക്കുന്നത് താല്‍പര്യമുണ്ടായിരുന്നുവെന്ന് കീറ്റിംഗ് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മെയ് 14നാണ് കറിക്കത്തി ഉപയോഗിച്ച് മാത്യൂവിനെ ഇവര്‍ കൊലപ്പെടുത്തിയത്. എന്നാല്‍ കൊലപാതകം യുവതി നിഷേധിക്കുന്നുണ്ട്.

999 കോള്‍ ഹാന്‍ഡ്‌ലറോട് പങ്കാളിയെ കുത്തിയെന്നും, മരിച്ച് കൊണ്ടിരിക്കുകയാണെന്നും കീറ്റിംഗ് വെളിപ്പെടുത്തിയിരുന്നു. കാമുകന് നേരെ കത്തി രോഷത്തില്‍ എറിഞ്ഞത് കൊള്ളുകയായിരുന്നുവെന്നാണ് ഇവര്‍ അറിയിച്ചത്. എന്നാല്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തെത്തുമ്പോള്‍ ശ്വാസമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മാത്യു. പിന്നാലെ കാര്‍ഡിയാക് അറസ്റ്റ് നേരിട്ട് മരിക്കുകയും ചെയ്തു.

തങ്ങളുടെ സെക്‌സ് ജീവിതത്തില്‍ മാത്യൂവിന് ശ്വാസംമുട്ടിച്ച് ബോധം കെടുത്തുന്ന ശീലമുണ്ടായിരുന്നുവെന്ന് കീറ്റിംഗ് വെളിപ്പെടുത്തി. പങ്കാളിക്ക് വേണ്ടി ഇതിനെല്ലാം താന്‍ സമ്മതം മൂളുകയും ചെയ്തു. എന്നാല്‍ ഒരു തവണ ബോധമുണര്‍ന്നപ്പോഴും മാത്യൂ തന്റെ ശരീരത്തില്‍ സെക്‌സില്‍ ഏര്‍പ്പെടുകയായിരുന്നു.

ഇത് ഒരു ബലാത്സംഗം പോലെ തോന്നിയെന്ന് കീറ്റിംഗ് കാമുകനെ അറിയിച്ചു. ഇതിന്റെ പേരില്‍ വഴക്കുണ്ടാകുകയും ചെയ്തു. ഇതിനൊടുവിലാണോ കൊലപാതകം നടന്നതെന്ന് വ്യക്തമായിട്ടില്ല.
Other News in this category



4malayalees Recommends