ഇനി ചാന്‍സലര്‍മാരുടെ യുദ്ധം! അടുത്ത പ്രധാനമന്ത്രിയാകാനുള്ള 'ചാന്‍സ്' ഒപ്പിക്കാന്‍ ജനങ്ങളുടെ പോക്കറ്റില്‍ പണം എത്തിക്കുമെന്ന് വാഗ്ദാനം; നികുതി വെട്ടിക്കുറയ്ക്കുമെന്ന് ജാവിദും, സവാഹിയും; പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ സുനാക്

ഇനി ചാന്‍സലര്‍മാരുടെ യുദ്ധം! അടുത്ത പ്രധാനമന്ത്രിയാകാനുള്ള 'ചാന്‍സ്' ഒപ്പിക്കാന്‍ ജനങ്ങളുടെ പോക്കറ്റില്‍ പണം എത്തിക്കുമെന്ന് വാഗ്ദാനം; നികുതി വെട്ടിക്കുറയ്ക്കുമെന്ന് ജാവിദും, സവാഹിയും; പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ സുനാക്

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്താന്‍ മൂന്ന് ചാന്‍സലര്‍മാരുടെ പോരാട്ടം. രണ്ട് മുന്‍ ചാന്‍സലര്‍മാരും, നിലവിലെ ഒരു ചാന്‍സലറുമാണ് പോരാട്ടത്തിലുള്ളത്. ജനങ്ങളുടെ പോക്കറ്റില്‍ പണമെത്തിക്കുമെന്ന പേരിലാണ് ഈ നേതാക്കള്‍ ഇപ്പോള്‍ വാക്‌പോര് നടത്തുന്നത്.


ബോറിസ് ജോണ്‍സന്റെ ആദ്യ ചാന്‍സലറായിരുന്ന സാജിദ് ജാവിദ് 40 ബില്ല്യണ്‍ പൗണ്ടിന്റെ ടാക്‌സ് കട്ടിംഗാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവിലെ ട്രഷറി മേധാവി നാദീം സവാഹി 32 ബില്ല്യണ്‍ പൗണ്ട് നികുതി കുറയ്ക്കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതുവഴി കഠിനാധ്വാനം ചെയ്യുന്ന ജനങ്ങള്‍ക്ക് വര്‍ഷത്തില്‍ 900 പൗണ്ട് ലാഭം കിട്ടുമെന്നാണ് അവകാശവാദം.

എന്നാല്‍ മുന്‍ ചാന്‍സലറും, രാജ്യത്തിന്റെ ബുദ്ധിമുട്ടേറിയ സമയത്ത് നയിക്കുകയും ചെയ്ത ഋഷി സുനാക് ആകട്ടെ ഇരുവരും വോട്ടര്‍മാരോട് നുണ പറയുകയാണെന്ന വാദത്തിലാണ്. കടംകഥകളല്ല, ഉത്തരവാദിത്വവും, വിശ്വാസ്യതയുമാണ് ആവശ്യം, സുനാക് തിരിച്ചടിച്ചു.


3 പോയിന്റ് ഇക്കണോമിക് പ്ലാനാണ് സുനാക് പങ്കുവെച്ചിരിക്കുന്നത്. നികുതി വെട്ടിക്കുറയ്ക്കുമെന്ന് ആണയിടുമ്പോഴും ഇതിന് മുന്‍പ് പണപ്പെരുപ്പം താഴുകയും, സമ്പദ് വ്യവസ്ഥ വളരുകയും വേണമെന്ന് ഇദ്ദേഹം പറയുന്നു.

'പാര്‍ട്ടിയ്ക്കും, രാജ്യത്തിനുമുള്ള എന്റെ സന്ദേശം സിമ്പിളാണ്. ഈ കാറ്റ് കടന്ന് രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള പദ്ധതി എന്റെ പക്കലുണ്ട്. പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ നികുതി ഭാരവും താഴ്ത്തും. എപ്പോള്‍ ഇത് ചെയ്യാമെന്നത് മാത്രമാണ് ചോദ്യം', സുനാക് പറഞ്ഞു.

നികുതി ഉയര്‍ത്തിയ സോഷ്യലിസ്റ്റ് ചാന്‍സലര്‍ എന്ന ടോറികളുടെ വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്‍കി. 'ചാന്‍സലറായി ഇരിക്കുമ്പോള്‍ ബുദ്ധിമുട്ടേറിയ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. കോവിഡിന് ശേഷം കടവും, കടമെടുപ്പും എങ്ങിനെ കൈകാര്യം ചെയ്യാമെന്നതാണ് ഇതില്‍ പ്രധാനം', സുനാക് വ്യക്തമാക്കി.

Other News in this category



4malayalees Recommends