15 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധമെന്ന് ആരോപണം; അധ്യാപികയെ കുറ്റവിമുക്തയാക്കി കോടതി; അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന കേസും തള്ളി; വിദ്യാര്‍ത്ഥിയുടെ നീക്കം തടഞ്ഞതോടെ വിവാഹിതയായ അധ്യാപികയ്ക്ക് എതിരെ കള്ളക്കഥ

15 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധമെന്ന് ആരോപണം; അധ്യാപികയെ കുറ്റവിമുക്തയാക്കി കോടതി; അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന കേസും തള്ളി; വിദ്യാര്‍ത്ഥിയുടെ നീക്കം തടഞ്ഞതോടെ വിവാഹിതയായ അധ്യാപികയ്ക്ക് എതിരെ കള്ളക്കഥ

15 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം സ്ഥാപിച്ചെന്നും, അശ്ലീല സന്ദേശങ്ങള്‍ അയച്ചതുമായുള്ള ആരോപണങ്ങളില്‍ വിവാഹിതയായ അധ്യാപികയെ കുറ്റവിമുക്തയാക്കി കോടതി. 46-കാരിയായ അധ്യാപിക റെബേക്കാ വൈറ്റ്ഹഴ്സ്റ്റിന് എതിരെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്. അധ്യാപിക വിദ്യാര്‍ത്ഥിക്ക് സ്തനങ്ങളുടെ ചിത്രങ്ങള്‍ അയച്ചെന്നും, സ്‌കൂളിന് പുറത്തുവെച്ച് കണ്ടുമുട്ടിയെന്നും, കാറില്‍ വെച്ച് ലൈംഗികതയില്‍ ഏര്‍പ്പെട്ടെന്നും ആരോപിക്കപ്പെട്ടിരുന്നു.


എന്നാല്‍ തന്നോട് പ്രണയം തോന്നിയ വിദ്യാര്‍ത്ഥി സൃഷ്ടിച്ചെടുത്ത കഥയാണ് ആരോപണങ്ങളെന്ന് രണ്ട് മക്കളുടെ അമ്മയായ അധ്യാപിക വാദിച്ചു. ഇക്കാര്യത്തില്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട കുട്ടിയെ അധ്യാപിക സഹായിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയും തന്നോട് അടുപ്പം സ്ഥാപിക്കാന്‍ നോക്കിയ വിദ്യാര്‍ത്ഥിയുടെ നീക്കങ്ങള്‍ അധ്യാപിക തടയുകയും ചെയ്തു. ഇതോടെയാണ് പേര് വെളിപ്പെടുത്താത്ത വിദ്യാര്‍ത്ഥി ഇവര്‍ക്കെതിരെ കള്ളക്കഥ ചമച്ചത്.

ചെഷയര്‍ ലിമ്മില്‍ നിന്നുള്ള അധ്യാപികയാണ് റെബേക്കാ വൈറ്റ്ഹഴ്സ്റ്റ്. മോഡേണ്‍ ലാംഗ്വേജ് പഠിപ്പിക്കുന്ന ഇവര്‍ തനിക്കെതിരെ ചുമത്തിയ രണ്ട് ലൈംഗിക കുറ്റകൃത്യങ്ങളും, ഒരു കുട്ടിയുമായി ലൈംഗിക ആശയവിനിമയം നടത്തിയെന്ന കുറ്റവും നിരാകരിച്ചിരുന്നു.

മാഞ്ചസ്റ്റര്‍ മിന്‍ഷള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്‌ക്കൊടുവിലാണ് ജൂറി അധ്യാപികയെ കുറ്റവിമുക്തയാക്കിയത്. കോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ വൈറ്റ്ഹഴ്‌സ് പൊട്ടിക്കരഞ്ഞു. അധ്യാപികയ്ക്ക് എതിരെ കള്ളക്കഥ ചമച്ച ആണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ നിയമപരമായ കാരണങ്ങളാല്‍ പുറത്തുവിട്ടിട്ടില്ല.
Other News in this category



4malayalees Recommends