ഋഷി സുനാക് മത്സരത്തില്‍ മുന്നേറുന്നു, തോല്‍പ്പിക്കാന്‍ എതിരാളികള്‍ ഒറ്റക്കെട്ട്; ബോറിസിനെ ചതിച്ചിട്ടില്ലെന്ന് ഋഷി; പ്രധാനമന്ത്രി പദത്തില്‍ നിന്നും വീഴുന്നത് വരെ വിശ്വസ്ത സേവനം നല്‍കി; ആദ്യ നോമിനേഷനില്‍ ഇടംപിടിച്ച് എട്ട് പേര്‍; സുനാക് തോല്‍ക്കുമെന്ന്

ഋഷി സുനാക് മത്സരത്തില്‍ മുന്നേറുന്നു, തോല്‍പ്പിക്കാന്‍ എതിരാളികള്‍ ഒറ്റക്കെട്ട്; ബോറിസിനെ ചതിച്ചിട്ടില്ലെന്ന് ഋഷി; പ്രധാനമന്ത്രി പദത്തില്‍ നിന്നും വീഴുന്നത് വരെ വിശ്വസ്ത സേവനം നല്‍കി; ആദ്യ നോമിനേഷനില്‍ ഇടംപിടിച്ച് എട്ട് പേര്‍; സുനാക് തോല്‍ക്കുമെന്ന്

ബോറിസ് ജോണ്‍സനെ താന്‍ വഞ്ചിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് ഋഷി സുനാക് തന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമിട്ടു. ഡൗണിംഗ് സ്ട്രീറ്റിലേക്കുള്ള പോരാട്ടത്തില്‍ ഋഷി സുനാക് ഉള്‍പ്പെടെ എട്ട് നേതാക്കളാണ് ആദ്യ ബാലറ്റില്‍ നോമിനേഷന്‍ ഉറപ്പിച്ചത്. കഴിഞ്ഞ ആഴ്ച ഋഷി സുനാക് ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചതാണ് ബോറിസിന്റെ പതനത്തിലേക്ക് വഴിതുറന്നത്.


ഋഷി സുനാക് മത്സരത്തില്‍ മുന്നേറിയതോടെ എല്ലാ എതിരാളികളും, പ്രത്യേകിച്ച് ബോറിസ് അനുകൂലികള്‍ മുന്‍ ചാന്‍സലര്‍ക്ക് എതിരെ ആയുധങ്ങളുമായി രംഗത്തുണ്ട്. എന്നാല്‍ രണ്ട് വര്‍ഷത്തിലേറെയായി വിശ്വസ്തമായാണ് താന്‍ സേവനം നല്‍കിയതെന്ന് ഋഷി സുനാക് വ്യക്തമാക്കി.

ബോറിസുമായി പല കാര്യത്തിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. നികുതിയുടെ പേരിലും, ചെലവഴിക്കലിന്റെ കാര്യത്തിലുമെല്ലാം ഈ വ്യത്യാസങ്ങള്‍ പ്രകടമായിരുന്നു. ഇതോടെയാണ് തങ്ങളുടെ ബന്ധം പഴയത് പോലെ പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതെന്നും ഋഷി സമ്മതിച്ചു.


'ചരിത്രം തിരുത്തിയെഴുതാനോ, ബോറിസിനോ ഭീകരനാക്കാനോ ഉദ്ദേശമില്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളും, തെറ്റുകളും വലുതാക്കി കാണിക്കുകയുമില്ല. ബ്രക്‌സിറ്റ് പൂട്ട് പൊട്ടിച്ചതും, തെരഞ്ഞെടുപ്പ് വിജയവും, മികച്ച വാക്‌സിനേഷന്‍ പ്രോഗ്രാമും, ഉക്രെയിനൊപ്പം നിന്നതുമെല്ലാം അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. ഇതൊന്നും പ്രചരണത്തില്‍ പറയരുതെന്നാണ് എനിക്ക് കിട്ടിയ ഉപദേശം, പക്ഷെ അത് ശരിയല്ല', സുനാക് വ്യക്തമാക്കി.

ഋഷി സുനാകിന് പുറമെ പെന്നി മോര്‍ഡന്റ്, ലിസ് ട്രസ്, ടോം ടുഗെന്‍ഡ്ഹാറ്റ്, കെമി ബാഡെനോച്ച്, ജെറെമി ഹണ്ട്, നദീം സവാഹി, സുവെല്ലാ ബ്രാവര്‍മാന്‍ എന്നിവരാണ് ആദ്യ ഘട്ട നോമിനേഷന്‍ നേടിയവര്‍. ഇവരില്‍ നിന്നും രണ്ടാം റൗണ്ട് വ്യാഴാഴ്ച നടത്തും. അതേസമയം കണ്‍സര്‍വേറ്റീവ് ഹോം സര്‍വ്വെയില്‍ ഋഷി സുനാക് പെന്നി മോര്‍ഡന്റിനോടും, ലിസ് ട്രസിനോടും പരാജയപ്പെടുമെന്നാണ് ഫലം പുറത്തുവന്നിരിക്കുന്നത്.
Other News in this category



4malayalees Recommends